Friday, March 13, 2026 Last Updated 3 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jun 2025 12.06 PM

ബാംഗ്ലൂര്‍ ഡേയ്സിലെ ചുള്ളന്‍ ചെക്കന്‍ തന്നെ; എന്താ മമ്മൂക്കയ്ക്ക് പഠിക്കയാണോ ? സ്റ്റൈലിഷ് ലുക്കിലുള്ള ദുല്‍ഖറിന്റെ ചിത്രങ്ങള്‍ തരംഗമാക്കി ആരാധകര്‍

തെന്നിന്ത്യയില്‍ ഏറ്റവും താരമൂല്യമുള്ള മലയാളത്തില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇപ്പോഴിതാ ദുല്‍ഖറിന്റെ ഏറ്റവും പുതിയ സ്റ്റൈലിഷ് ലുക്ക് ഏറ്റെടുക്കുകയാണ് ആരാധകര്‍.
Dulquer Salmaan
Dulquer Salman (Image Source: Instagram)

മലയാളികളു​ടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലിലാണ് താരപുത്രനായ ദുല്‍ഖര്‍ സല്‍മാന്‍ പ്രേക്ഷകമനസ്സിലിടം നേടിയത്. പിന്നീടിങ്ങോട്ട് തന്റെ കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലൂടെയും മികച്ച അഭിനയത്തിലൂടെയും ദുല്‍ഖര്‍ പ്രേക്ഷകമനസ്സിലിടം നേടി. താരപുത്രന്മാരില്‍ തീര്‍ത്തും വ്യത്യസ്തനായ ദുല്‍ഖര്‍ ഒരുപാട് സിനിമകള്‍ ചെയ്യുന്നതിലുപരി മലയാളത്തിലും അന്യഭാഷകളിലുമടക്കം വളരെ സെലക്ടീവായി സിനിമകള്‍ ചെയ്യുന്ന താരമാണ്.
സീതാരാമം സൂപ്പർ ഹിറ്റായതോടെ കൂടുതൽ അന്യഭാഷാ ചിത്രങ്ങൾ ദുൽഖർ സൽമാനെ തേടിവരുന്നുണ്ട്. തമിഴിലും തെലുങ്കിലും ഒരേസമയം ചിത്രീകരിക്കുന്ന പാന്‍ ഇന്ത്യന്‍ സിനിമകളിലടക്കം അഭിനയിച്ച് പുരസ്കാരങ്ങളും നേടുന്നുണ്ട് താരം. പാൻ ഇന്ത്യൻ ലെവലിൽ വരെ അറിയപ്പെടുന്ന മലയാള താരങ്ങളിൽ ഒരാളാണ് ദുൽഖർ സൽമാൻ. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഇൻഡസ്ട്രിയിൽ നിറഞ്ഞുനിൽക്കുന്ന ദുൽഖറിന് രാജ്യമെമ്പാടും ആരാധകരുണ്ട്. ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായകന്മാരിൽ ഒരാളാണ് ദുൽഖർ സൽമാൻ. ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഇടയ്ക്ക് താരം സിനിമകളില്‍ നിന്ന് ഇടവേളയെടുത്തിരുന്നു.
അതുകൊണ്ട് തന്നെ മലയാളികള്‍ ഏറ്റവും അധികം കാത്തിരിക്കുന്ന തിരിച്ചുവരവാണ് ദുല്‍ഖർ സല്‍മാന്റേത്. 2023 ല്‍ പുറത്തിറങ്ങിയ കിംഗ് ഓഫ് കൊത്ത എന്ന സിനിമയുടെ പരാജയത്തിന് ശേഷം ദുല്‍ഖറിന്റേതായി മലയാളത്തില്‍ സിനിമകളൊന്നും പുറത്തിറങ്ങിയിരുന്നില്ല. ഇതിനിടയില്‍ താരത്തിന്റെ ‘ലക്കി ഭാസ്കര്‍’ എന്ന തെലുങ്ക് ചിത്രം സൂപ്പര്‍ഹിറ്റായി മാറുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ദുല്‍ഖറിന്റെ ഏറ്റവും ലേറ്റസ്റ്റായ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയില്‍ നിന്നുള്ള ദുല്‍ഖറിന്റെ ലുക്കാണ് ട്രെന്‍ഡിംഗായി മാറുന്നത്. നീല ടി ഷർട്ടും ബ്ലാക്ക് തൊപ്പിയും നീളൻ മുടിയുമൊ​ക്കെയായി കിടിലന്‍ ലുക്കിലാണ് താരപുത്രന്‍. പ്രൊമോഷണല്‍ വീഡിയോയുടെ ഭാഗമായിട്ടാണ് താരത്തിന്റെ പുതിയ ലുക്ക് ആരാധകര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്.

ഡിക്യുിന്റെ പുതിയ ലുക്ക് കണ്ട് ഇഷ്ടമായെന്നതടക്കമുള്ള കമന്റുകളാണ് പലരും കുറിച്ചിരിക്കുന്നത്. ‘ബാംഗ്ലൂർ ഡേയ്സിലെ അജുവിനെ പോലെയുണ്ട്, വേഗം മലയാളത്തില്‍ ഒരു സിനിമ ചെയ്യൂ , ഇങ്ങള്‍ക്ക് എത്ര വയസായി എന്ന് ഓർമ്മയുണ്ടോ? എന്താ മമ്മൂക്കയ്ക്ക് പഠിക്കയാണോ, സംഭവം എന്താണെങ്കിലും ലുക്ക് ഒരു രക്ഷേം ഇല്ല...’ എന്നതടക്കമാണ് കമന്റുകള്‍. ഇനി വരാനിരിക്കുന്ന ചിത്രമായ ഐ ആം ഗെയിമിന് വേണ്ടിയുള്ള ലുക്ക് ആണോ ഇതെന്നും ആരാധകരുടെ സംശയങ്ങളുണ്ട്.
വലിയ ഇടവേളയ്ക്ക് ശേഷം ദുല്‍ഖർ സല്‍മാൻ നായകനാകുന്ന മലയാളം ചിത്രമായതിനാല്‍ ഐ ആം ഗെയ്മിന് വലിയ ഹൈപ്പുണ്ട്. ആർഡിഎക്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഈ സിനിമ ഒരു ബിഗ് ബജറ്റ് ചിത്രമാണ്. ആർഡിഎക്സ് പോലെ ഒരു പക്കാ ആക്ഷൻ പാക്ക്ഡ് സിനിമയാണ് ഐ ആം ഗെയിം എന്നാണ് റിപ്പോർട്ടുകള്‍. ജേക്സ് ബിജോയ് ആണ് സിനിമയുടെ സംഗീതം.

Ads by Google
Wednesday 11 Jun 2025 12.06 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW