Wednesday, March 11, 2026 Last Updated 16 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jun 2025 06.35 PM

കേരളത്തില്‍ എയിംസ് പ്രഖ്യാപിച്ച്, തറക്കല്ല് പാകിയിട്ടേ അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കാന്‍ വരൂ: സുരേഷ് ഗോപി

suresh gopi, aaiims

കൊച്ചി: എയിംസിനുവേണ്ടി ഒരേയൊരു ഓപ്ഷനേ കേരളം കേന്ദ്രത്തിന് നല്‍കിയിട്ടുള്ളൂ എന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി . മൂന്ന് ഓപ്ഷനുകളാണ് നല്‍കേണ്ടത്. എന്നാല്‍, ആ ഒരു ഓപ്ഷനുവേണ്ടി ഇത്രയും ശാഠ്യം പിടിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നിലുള്ള മറ്റു കാര്യങ്ങള്‍ മാധ്യമങ്ങള്‍ അന്വേഷിക്കൂ എന്നും സുരേഷ് ഗോപി പറഞ്ഞു. തന്റെ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് കേരളത്തില്‍ എയിംസ് എന്ന പദ്ധതി പ്രഖ്യാപിച്ച്, അത് വരേണ്ട സ്ഥലത്ത്, എന്ത് തര്‍ക്കമുണ്ടെങ്കിലും അതിന്റെ തറക്കല്ല് പാകിയിട്ടേ അടുത്ത തെരഞ്ഞെടുപ്പില്‍ താന്‍ വോട്ട് ചോദിക്കാന്‍ വരൂ എന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

കെ റെയില്‍ പദ്ധതി സംബന്ധിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി പാര്‍ലമെന്റില്‍ കാര്യകാരണ സഹിതം വിശദമാക്കിയിട്ടുണ്ട്. പിന്നീട് കേരള സര്‍ക്കാര്‍ പല തവണ അതില്‍ പല കറക്ഷനുകള്‍ വരുത്തി. ഒടുവില്‍ ഇ ശ്രീധരന്‍ നല്‍കിയ പ്രൊപ്പോസല്‍ ലിങ്ക് ചെയ്ത് കേരള സര്‍ക്കാര്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ മുന്നിലെത്തിയിട്ടുണ്ട്. അതിന്റെ ക്ലിയറിന്‍സിനു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. അത് അദ്ദേഹം പറയണം. അതു ഫൈനലൈസ് ചെയ്തിട്ടില്ലേയെന്ന ചോദ്യത്തിന്, ഇല്ല എന്നും സുരേഷ് ഗോപി മറുപടി പറഞ്ഞു

Ads by Google
Ads by Google
LATEST NEWS
TRENDING NOW