-->
അമ്മ സിന്ധു കൃഷ്ണകുമാറിനൊപ്പമുളള മനോഹര ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ. സാരിയിലുളള ചിത്രങ്ങളാണ് അഹാന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഓഫ് വൈറ്റ് ഡിസൈനര്‍ കസവുസാരിയാണ് അഹാനയുടെയും സിന്ധുവിന്റെയും ഔട്ട്ഫിറ്റ്. വശങ്ങളില്‍ റാണിപിങ്ക് ഡിസൈന്‍ എടുത്തു കാണുന്ന രീതിയിലാണ് അഹാനയുടെ സാരി. ബോഡിയില്‍ പിങ്കും പച്ചയും കലര്‍ന്ന ഫ്‌ളോറന്‍ പ്രിന്റാണ്് സാരിക്ക് ഇണങ്ങുന്ന രീതിയില്‍ ഡീപ്പ് നെക്ക് സ്ലീവ്‌ലെസ് ബ്ലൗസും സ്‌റ്റൈല്‍ ചെയ്തിരിക്കുന്നു. മുത്തുകള്‍ പിടിപ്പിച്ച ഓപ്പണ്‍ നെക്ക്‌ചെയിനും ഹാങ്ങിങ് കമ്മലും വളയുമാണ് ആക്‌സസറീസ്. മിനിമല്‍ മേക്കപ്പ്. പിങ്ക് ഷെയ്ഡ് ലിപ്സ്റ്റിക്. പോടെയില്‍ ഹെയര്‍ സ്‌റ്റൈലുമാണ് അഹാനയുടെത്.
വശങ്ങളില്‍ പിങ്ക് പൂക്കളുളള കസവുസാരിയാണ് സിന്ധുവിന്റെത്. ഓഫ് വൈറ്റ് ത്രീഫോര്‍ത്ത് ബ്ലൗസും പെയര്‍ ചെയ്തിരിക്കുന്നു. സാരിക്കിണങ്ങുന്ന രീതിയില്‍ വെളള മുത്തുകള്‍ പതിച്ച മാലയും മോതിരവും അണിഞ്ഞിരിക്കുന്നു. വെളള മുത്ത് പതിച്ച സ്റ്റഡ് കമ്മലാണ്. മിനിമല്‍ മേക്കപ്പ. വേവി ഹെയര്‍സ്‌റ്റൈല്‍.