Monday, March 16, 2026 Last Updated 3 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 09 Jun 2025 01.32 PM

ഇടത് തോളിന് താഴെ മൂന്ന് പൊട്ടല്‍; ഷൈന്‍ ടോം ചാക്കോയ്ക്ക് ഇന്ന് ശസ്ത്രക്രിയ

shine

നടന്‍ ഷൈം ടോം ചാക്കോ ഇന്ന് ശസ്ത്രകിയക്ക് വിധേയനാകും. ഷൈനിന്റെ ഇടത് തോളിന് താഴെ മൂന്ന് പൊട്ടലുണ്ട്. നിലവില്‍ ഷൈനും ഇടുപ്പെല്ലിന് പരിക്കേറ്റ അമ്മ മരിയ കാര്‍മലും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, അപകടത്തില്‍ മരിച്ച ഷൈനിന്റെ പിതാവ് സി.പി ചാക്കോയുടെ (73) സംസ്‌കാരം ഇന്നായിരുന്നു. സംസ്‌കാരച്ചടങ്ങുകള്‍ക്കായി ഷൈനിനെ ഇന്ന് രാവിലെ ആശുപത്രിയില്‍ നിന്നും മുണ്ടൂരിലെത്തിച്ചിരുന്നു. ഇവിടെ നിന്നും മടങ്ങിയശേഷമാണ് ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്കു ശേഷം മൂന്ന് ദിവസത്തിനുളളില്‍ ആശുപത്രി വിടാമെങ്കിലും ആറാഴ്ചത്തെ വിശ്രമം വേണ്ടിവരും.

ബെംഗളൂരുവിലേക്കുളള യാത്രക്കിടെ െവളളിയാഴ്ച രാവിലെ ആറോടെയാണ് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ധര്‍മപുരിക്ക് സമീപം നല്ലംപളളിയില്‍ അപകടത്തില്‍പ്പെട്ടത്. ഷൈന്‍ ടോം ചാക്കോ, പിതാവ് ചാക്കോ, അമ്മ മരിയ, സഹോദരന്‍ ജോ ജോണ്‍, ഡ്രൈവര്‍ അനീഷ് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ട്രാക്ക് മാറിയെത്തിയ ലോറിയില്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW