-->
ബീച്ച് ലുക്കിലുളള ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് നടി പ്രിയ വാര്യര്‍. അതീവ ഗ്ലാമറസായി കടല്‍ത്തീരത്ത് ഉല്ലസിക്കുന്ന പ്രിയയെ ചിത്രങ്ങളില്‍ കാണാം. സിനിമയില്‍ നിന്നും അല്‍പം ഇടവേളയെടുത്ത താരം ഇപ്പോള്‍ അവധി ആഘോഷിക്കുകയാണ്.
അജിത്ത് നായകനായെത്തിയ ഗുഡ് ബാഡ് അഗ്ലിയിലൂടെ തമിഴ് പ്രേക്ഷകരുടെ ഇടയിലും വൈറലായി മാറിയിരിക്കുകയാണ് പ്രിയ. ചിത്രത്തിലെ നടിയുടെ പെര്‍ഫോമന്‍സും ഡാന്‍സ് നമ്പറും ഏറെ ആരാധകരെ സൃഷ്ടിച്ചു കഴിഞ്ഞു.
മന്ദാകിനിയാണ് നടിയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. വിഷ്ണുപ്രിയ എന്ന ചിത്രത്തിലൂടെ ഈ വര്‍ഷം കന്നഡയിലും പ്രിയ അരങ്ങേറ്റം കുറിച്ചിരുന്നു. മൂന്ന് ബോളിവുഡ് ചിത്രങ്ങളിലും ഇതിനകം പ്രിയ അഭിനയിച്ചു കഴിഞ്ഞു. ലവ് ഹാക്കേഴ്‌സ് എന്ന ഹിന്ദി ചിത്രമാണ് നടിയുടേതായി റിലീസിനൊരുങ്ങുന്ന അടുത്ത പ്രോജക്ട്.