Thursday, March 12, 2026 Last Updated 17 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 09 Jun 2025 12.19 PM

ഇക്കാ, നിങ്ങളെ കാണാൻ കൊതിയാണ്; ഇപ്പോഴും 36 വർഷം മുമ്പുള്ള നായർ സാബ് തന്നെ; തന്റെ സന്തതസഹചാരി ജോർജിന് ജന്മദിനാശംസകളുമായി മമ്മൂട്ടി; കിടിലം കമന്റുമായി ആരാധകർ

uploads/news/2025/06/785299/1000479510.jpg
Mammootty's birthday wish for george (Image Source: Facebook)

മലയാള സിനിമ പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയുടെ സിനിമകൾ മാത്രമല്ല സോഷ്യൽ മീഡിയ പോസ്റ്റുകൾ വരെ ബ്ലോക്ക്‌ബസ്റ്റർ ആകാറുണ്ട്. ഈ പ്രായത്തിലും കോളജ് കുമാരന്മാരെ തോൽപ്പിക്കുന്ന സ്റ്റൈലും ലുക്കുമാണ് മമ്മൂട്ടിക്കുള്ളത്.
സോഷ്യൽ മീഡിയയ്ക്ക് എന്നും പ്രിയങ്കരനായ മമ്മൂട്ടിയുടെ ചിത്രങ്ങൾ കാണുമ്പോൾ എല്ലാവരും ഒരേ പോലെ ചോദിക്കുന്ന ചോദ്യമാണ് പ്രായം റിവേഴ്‌സ് ഗിയറിൽ ആണോ എന്ന്. മമ്മൂട്ടി പങ്കുവയ്ക്കുന്ന ചിത്രങ്ങളും, വീഡിയോകളുമെല്ലാം നിമിഷങ്ങള്‍ക്കുള്ളിൽ വൈറലാകാറുമുണ്ട്.
ഇപ്പോഴിതാ മമ്മൂട്ടിയുടെ പുത്തൻ പോസ്റ്റും അതിനൊപ്പമുള്ള ചിത്രങ്ങളുമാണ് ആരാധകർ ഏറ്റെടുക്കുന്നത്. തന്റെ പേഴ്സണല്‍ അസിസ്റ്റന്‍റും മമ്മൂട്ടി കമ്പനി എംഡിയുമായ ജോര്‍ജിന് ജന്മദിനാശംസ നേർന്നാണ് മമ്മൂട്ടി പോസ്റ്റ്‌.
"പ്രിയപ്പെട്ട ജോർജ്ജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍..." എന്നാണ് ജോർജിനൊപ്പമുള്ള ചിത്രം പങ്കിട്ട് മമ്മൂട്ടി കുറിച്ചിരിക്കുന്നത്.
മഞ്ഞുമലകള്‍ പശ്ചാത്തലമായുള്ള ചിത്രമാണ് മമ്മൂട്ടിയുടേത്. കിടിലം ലുക്കിലുള്ള താരത്തിന്റെ ചിത്രം ആരാധകർ ഏറ്റെടുത്തു. നിരവധി ആരാധകരാണ് മമ്മൂട്ടിയെ കാണാൻ കാത്തിരിക്കുകയാണെന്നും എത്രയും പെട്ടന്ന് സിനിമയിലേക്ക് മടങ്ങിവരാനും കമന്റുകളിൽ കുറിക്കുന്നത്.
ഇക്കാ നിങ്ങള്‍ ഒന്നുവാ, നിങ്ങളെ കാണാൻ കൊതിയായിട്ടാ. എന്റെ 42 വയസ്സിനിടയില്‍ നിങ്ങള്‍ ഇങ്ങനെ മാറി നില്‍ക്കുന്നത് ആദ്യമായിട്ടാ, മുപ്പത്തിയാറ് വർഷം മുമ്പത്തെ നായർ സാബിന്റെ ലുക്കാണ് ഇന്നും മമ്മൂക്കയ്ക്ക്, വായോ ഇക്ക... നിങ്ങളില്ലാത്ത മലയാള സിനിമ ശരിക്കും അറുബോറാണ്. തിരശീലയുടെ മുന്നില്‍ താങ്കളെ കാണാൻ ഒരുപാട് മമ്മൂക്ക ഫാൻസ് കാത്തിരിക്കുന്നു..." എന്നിങ്ങനെ നീളുന്നു ആരാധകരുടെ കമന്റുകള്‍.

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിരവധി ചിത്രങ്ങൾ മമ്മൂട്ടിയുടേതായി ഒരുങ്ങുന്നത്. ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്ത 'ബസൂക്ക'യാണ് അവസാനമായി തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം. ഗെയിം ത്രില്ലറായെത്തിയ ചിത്രത്തില്‍, സംവിധായകൻ ഗൗതം വാസുദേവ് മേനോൻ അടക്കം നിരവധി താരങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രം ഇപ്പോള്‍ ഒടിടിയില്‍ റിലീസിന് ഒരുങ്ങുകയാണ്.

Ads by Google
Monday 09 Jun 2025 12.19 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW