Saturday, March 14, 2026 Last Updated 0 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 07 Jun 2025 05.54 PM

ഇം​ഗ്ലണ്ട് ലയൺസിനെതിരായ രണ്ടാം ടെസ്റ്റ്; ആദ്യ ഇന്നിങ്സിൽ ഇന്ത്യ എ 348ന് പുറത്ത്

കെ എല്‍ രാഹുല്‍ സെഞ്ചുറി നേടി (116). ധ്രുവ് ജുറല്‍ (52), കരുണ്‍ നായര്‍ (40) എന്നിവരും തിളങ്ങി.
uploads/news/2025/06/785133/3.gif
photo - twitter

ഇം​ഗ്ലണ്ട് ലയൺസിനെതിരായ നാല് ദിവസത്തെ രണ്ടാം അനൗദ്യോ​ഗിക ടെസ്റ്റിൽ ഇന്ത്യ എ ആദ്യ ഇന്നിങ്സിൽ 348 റൺസിന് എല്ലാവരും പുറത്തായി. 116 റൺസെടുത്ത കെ എൽ രാഹുലാണ് ഇന്ത്യ എയുടെ ടോപ് സ്കോറർ. ധ്രുവ് ജുറേൽ 52 റൺസും കരുൺ നായർ 40 റൺസുമെടുത്ത് ഭേദപ്പെട്ട പ്രകടനം നടത്തി.

മത്സരത്തിൽ ടോസ് നേടിയ ഇം​ഗ്ലണ്ട് ലയൺസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായതാണ് മികച്ച സ്കോറിലെത്തുന്നത് ഇന്ത്യ എയ്ക്ക് തടസമായത്. യശസ്വി ജയ്സ്വാൾ 17, അഭിമന്യൂ ഈശ്വരൻ 11 എന്നിവരെ നഷ്ടപ്പെടുമ്പോൾ ഇന്ത്യ എയുടെ സ്കോർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 40 റൺസിൽ എത്തിയിരുന്നതെയുള്ളൂ.

രണ്ടാം ദിനം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ബാറ്റിംഗിനെത്തിയത്. തനുഷ് കൊട്ടിയാന്റെ (15) വിക്കറ്റാണ് ഇന്ന് ആദ്യം ഇന്ത്യക്ക് നഷ്മായത്. വ്യക്തിഗത സ്‌കോറിനോട് 10 റണ്‍സ് കൂടി കൂട്ടിചേര്‍ത്ത കൊട്ടിയാന്‍ ജോഷ് ടംഗിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. പിന്നാലെ അന്‍ഷൂല്‍ കാംബോജ് (2) ജോഷിന്റെ തന്നെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങി. തുഷാര്‍ ദേശ്പാണ്ഡെ (11), ഖലീല്‍ അഹമ്മദ് (7) എന്നിവരുടെ ഇന്നിംഗ്‌സുകള്‍ സ്‌കോര്‍ 350ന് അടുത്തെത്താന്‍ സഹായിച്ചു. തുഷാര്‍ റണ്ണൗട്ട് ആയതോടെ ഇന്നിംഗ്‌സ് അവസാനിച്ചു. വോക്‌സിന് പുറമെ ജോഷ്, ജോര്‍ജ് ഹില്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഇം​ഗ്ലണ്ടിനായി പേസർ ക്രിസ് വോക്സ് മൂന്ന് വിക്കറ്റെടുത്തു. ജോഷ് ടങ്, ജോർജ് ഹിൽ എന്നിവർ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. ഫർഹാൻ അഹമ്മദ്, ടോം ഹെയിൻസ് എന്നിവർക്ക് ഓരോ വിക്കറ്റും വീഴ്ത്താൻ കഴിഞ്ഞു.

Ads by Google
Saturday 07 Jun 2025 05.54 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW