Thursday, March 12, 2026 Last Updated 42 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 06 Jun 2025 12.59 PM

‘‘20-20 യിൽ അവസരം കിട്ടിയിരുന്നെങ്കിൽ ലാൽ സാറിന്റെ കഥാപാത്രം ചെയ്തേനെ; കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല ക്യാരക്ടര്‍ ഇൻട്രോയാണത്...’ ആസിഫ് അലി

മലയാളത്തിലെ മള്‍ട്ടിസ്റ്റാര്‍ സിനിമകളില്‍ ഏറ്റവും മുന്‍പന്തിയിലാണ് 20-20. ഇപ്പോഴിതാ ആ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ മോഹന്‍ലാലിന്റെ കഥാപാത്രം ചെയ്തേനെ എന്നു പറയുകയാണ് ആസിഫ്.
Asif Ali, 20-20 movie
Asif Ali about intro scene of mohanlal in 20-20 movie (Image source: YouTube)

കഴിഞ്ഞ 15 വര്‍ഷങ്ങളായി മലയാളസിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ആസിഫ് അലി. മലയാളത്തിലെ മുന്‍നിര നടന്‍മാരിലൊരാളാണ് ആസിഫ് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് തന്റെ സിനിമാജീവിതം ആരംഭിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ വലിയൊരു ആരാധകനിരയെ താരം സ്വന്തമാക്കിയിരുന്നു. ഉപനായക വേഷങ്ങളിലൂടെ തിളങ്ങിയ താരം പിന്നീട് കരുത്തുറ്റ, വ്യത്യസ്തമായ നായക കഥാപാത്രങ്ങളിലൂടെ മലയാളികളുടെ സ്വന്തം ആസിഫിക്കയായി. വില്ലന്‍ വേഷങ്ങളടക്കം ചെയ്ത് താരം കൈയടി നേടിയിട്ടുണ്ട്.
മികച്ച അഭിനേതാവ് എന്നതിലുപരി ആരാധകരോടുള്ള സ്നേഹവും അവരെ കാണുമ്പോഴുള്ള ഹൃദയം നിറഞ്ഞ ഇടപെടലും പെരുമാറ്റവും ആസിഫിനെ പ്രേക്ഷകരുടെ പ്രിയ താരമാക്കി മാറ്റിയിട്ടുണ്ട്. പല അഭിമുഖങ്ങളിലും വളരെ മനോഹരമായി, നര്‍മ്മരസത്തോടെ, പക്വതയോടെയാണ് ആസിഫ് സംസാരിക്കാറുള്ളത്.
ഇപ്പോഴിതാ തന്റെ പുതിയ സിനിമയായ ‘സര്‍ക്കീട്ടി’​ന്റെ പ്രൊമോഷന്‍ അഭിമുഖത്തിനിടെ ആസിഫ് പറഞ്ഞ കാര്യങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ആസിഫിനെ കാണാനും സംസാരിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനുമെത്തിയ ഒരു വലിയ ആരാധകനിര തന്നെ അഭിമുഖത്തിലുണ്ടായിരുന്നു. അക്കൂട്ടത്തില്‍ ഒരു പെണ്‍കുട്ടി 20-20 എന്ന ചിത്രത്തെക്കുറിച്ചും അതിന്റെ രണ്ടാം ഭാഗം വന്നാല്‍ അഭിനയിക്കുമോ എന്നതിനെക്കുറിച്ചും ആ ചിത്രത്തില്‍ ഏത് കഥാപാത്രത്തില്‍ അഭിനയിക്കാൻ ആയിരുന്നു ഇഷ്ടമെന്നും ചോദിച്ചപ്പോഴായിരുന്നു ആസിഫിന്റെ രസകരമായ മറുപടി.
‘‘ലാല്‍ സാറിന്റെ കഥാപാത്രം...’’ ആസിഫിന്റെ ഉത്തരം കേട്ടതോടെ സദസ്സില്‍ ചിരിയും കൈയടിയും നിറഞ്ഞു. ‘‘എനിക്ക് ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല ക്യാരക്ടര്‍ ഇൻട്രോഡക്ഷന്‍ ആ സിനിമയിലെ ലാല്‍ സാറിന്റെ കഥാപാത്രമായിരുന്നു. കോടതിയില്‍ ൽ നിന്ന് ഇറങ്ങി വന്ന കഴിഞ്ഞ് ചെരുപ്പ് കൊണ്ടിട്ട് വാച്ച് കൊണ്ട് കൊടുക്കുന്ന ആ ഒരു ആ ബില്‍ഡപ്പുണ്ടല്ലോ... അത് ഭയങ്കര ഇഷ്ടമാണ്.
ഇപ്പോള്‍ 20-20 എന്നു പറയുന്നത് പോലെയുള്ള മൾട്ടി സ്റ്റാർ സിനിമകൾ ചെയ്യാൻ ഇഷ്ടമുള്ള നടനാണ് ഞാന്‍. ഒരുപാട് ആളുകളും ആർട്ടിസ്റ്റുകളും ഉള്ള ലൊക്കേഷൻ ഭയങ്കര രസമാണ്. ഒത്തിരി ആസ്വദിച്ച് ഷൂട്ട് ചെയ്യാൻ പറ്റും. സീനിയറായിട്ടുള്ള നടന്മാരുടെ കൂടെ അത് ഭയങ്കര രസമാണ് അവരുടെ എക്സ്പീരിയൻസ് ഒക്കെ അടുത്ത് അറിയാൻ പറ്റുക എന്ന് പറയുന്നത് വലിയ കാര്യമാണ്. ഞാൻ ചെയ്ത സിനിമകൾ നോക്കിയാൽ അറിയാം എനിക്ക് അങ്ങനെ ഞാൻ ആയിരിക്കണം മെയിൻ ലീഡ് എന്നോ സെന്റർ ക്യാരക്ടർ എന്നോ എന്നെ മാത്രം ഫോക്കസ് ചെയ്യണമെന്നോ നിർബന്ധം ഒന്നുമില്ല. എനിക്ക് വലിയ സിനിമയുടെ നല്ലൊരു ഭാഗമാകുക എന്നത് മാത്രമേയുള്ളൂ...’’ ആസിഫ് അലി പറഞ്ഞു.

ആസിഫിന്റെ ഏറ്റവും പുതിയ സിനിമയായ സര്‍ക്കീട്ട് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ആസിഫ് നായകനായി എത്തുന്ന ആഭ്യന്തര കുറ്റവാളി റിലീസിന് തയ്യാറെടുക്കുകയാണ്. കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം, സർക്കീട്ട് എന്നീ സൂപ്പർഹിറ്റ് സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനായി എത്തുന്ന ചിത്രമാണ് ആഭ്യന്തര കുറ്റവാളി. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടെയ്നര്‍‌ ജോണറില്‍ ഒരുങ്ങുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് സേതുനാഥ് പത്മകുമാർ ആണ്. നിരവധി തവണ റിലീസ് മാറ്റിവെച്ചതിന് പിന്നാലെയാണ് സിനിമ ഇപ്പോൾ തിയേറ്ററിൽ എത്തുന്നത്.

Ads by Google
Friday 06 Jun 2025 12.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW