-->
ലഖ്നൗ : മൂന്നു വയസ്സുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതി ദീപക് വര്‍മയെ കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് 20 മണിക്കൂറിന് ശേഷം ഉത്തര്‍പ്രദേശ് പോലീസ് എന്‍കൗണ്ടറിനിരയാക്കി. ദീപക് വര്‍മ്മ എന്നയാളാണ് പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇയാള്‍ കുട്ടിയുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കിട്ടിയിരുന്നു.
സിറ്റി പോലീസ് സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളുള്ള സ്ഥിരം കുറ്റവാളിയാണ് ഇയാളെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവം റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ തന്നെ അഞ്ച് പോലീസ് സംഘങ്ങളെ രൂപീകരിച്ചതായും ഇയാളെ പിടികൂടുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (സെന്‍ട്രല്‍ സോണ്‍) ആശിഷ് ശ്രീവാസ്തവ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിലൂടെ ഇയാളെ തിരിച്ചറിഞ്ഞ പൊലീസ് ഇയാളുടെ സ്‌കൂട്ടറിന്റെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ഉറപ്പാക്കി. വെള്ളിയാഴ്ച പുലര്‍ച്ചെ കന്റോണ്‍മെന്റിലെ ദേവി ഖേഡയ്ക്ക് സമീപം വര്‍മയെ പോലീസ് തടഞ്ഞു. കീഴടങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
തിരിച്ചുള്ള വെടിവയ്പില്‍ അദ്ദേഹത്തിന് പരിക്കേറ്റതായി ശ്രീവാസ്തവ പറഞ്ഞു. ഡിസിപി ശ്രീവാസ്തവയാണ് കേസിന്റെ വിശദാംശങ്ങള്‍ നല്‍കിയത്. 'ജൂണ്‍ അഞ്ചിന് രാവിലെ 10 മണിക്ക് രണ്ടര വയസുകാരി ബലാത്സംഗത്തിനിരയായതായി പരാതി ലഭിച്ചു... കേസെടുത്ത് അഞ്ച് ടീമുകള്‍ രൂപീകരിച്ചു. സ്‌കൂട്ടറിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം ദീപക് വര്‍മയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞപ്പോള്‍ തന്നെ പോലീസ് കമ്മീഷണര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കാനുള്ള നിര്‍ദ്ദേശം നല്‍കി.
ഗുരുതരമായി പരിക്കേറ്റ പ്രതിയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം അബോധാവസ്ഥയില്‍ മെട്രോ ബ്രിഡ്ജിനടിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് വ്യാഴാഴ്ച പറഞ്ഞു.