Friday, March 13, 2026 Last Updated 39 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 06 Jun 2025 09.52 AM

നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ പെന്‍ഷനില്‍ പിടിച്ച് എല്‍ഡിഎഫും യുഡിഎഫും ; വന്യജീവി വിഷയവുമായി അന്‍വര്‍

uploads/news/2025/06/784965/election-voters-list.jpg

മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രചരണയുദ്ധം മുറുകുന്നു. പെന്‍ഷന്‍ വിഷയത്തില്‍ തൂങ്ങി എല്‍ഡിഎഫും യുഡിഎഫും ശക്തമായ പ്രചരണം നടത്തുമ്പോള്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും കുറ്റപ്പെടുത്തിയും ഭരണവിരുദ്ധതയും പറഞ്ഞ് പി.വി. അന്‍വറും എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍കുമാറും പ്രചരണത്തിന് തുടക്കമിട്ടിരിക്കുകയാണ്.

കെ.സി. വേണുഗോപാല്‍ പെന്‍ഷന്‍ വാങ്ങുന്നവരെ അപമാനിച്ചെന്നും ഇതിന് മാപ്പു പറയണമെന്നുമുള്ള ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് എല്‍ഡിഎഫ്. യുഡിഎഫിന്റെ അപമാനത്തിനെതിരേ പെന്‍ഷന്‍ ഉപഭോക്താക്കളുടെ കണ്‍വെന്‍ഷന്‍ നിലമ്പൂരില്‍ സംഘടിപ്പിച്ചിരിക്കുകയാണ് എല്‍ഡിഎഫ്. സിപിഎം നേതാവ് എ വിജയരാഘവന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് പ്രചരണം നടത്തുന്നത്. യുഡിഎഫ് വന്നാല്‍ പെന്‍ഷന്‍ നിര്‍ത്തലാക്കും എന്ന സൂചനയാണ് കെ.സി. വേണുഗോപാലിന്റെയും മറ്റു കോണ്‍ഗ്രസ് നേതാക്കളുടെയും വാക്കുകളിലെന്ന് ഇന്ന് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ സിപിഎം സംസ്ഥാനസെക്രട്ടറി എം. വി. േഗാവിന്ദന്‍ വ്യക്തമാക്കി.

എല്‍ഡിഎഫിന് മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം ഉയര്‍ത്തിയാണ് യുഡിഎഫിന്റെ മറുപടി. സര്‍ക്കാര്‍ വിരുദ്ധവോട്ടുകളാണ് അവരുടെ പ്രധാന ലക്ഷ്യം. ഭരണവിരുദ്ധ വികാരങ്ങള്‍ എണ്ണിയെണ്ണി പറയുന്ന യുഡിഎഫ് പെന്‍ഷന്‍ കുടിശ്ശികയും ആയുധമാക്കുന്നുണ്ട്്. സാധ്യമായ എല്ലാ സര്‍ക്കാര്‍ വിരുദ്ധ പ്രചരണവും ശക്തമാക്കാനാണ് യുഡിഎഫ് ഉദ്ദേശിക്കുന്നത്. മലപ്പുറം പരാമര്‍ശത്തില്‍ മുഖ്യമന്ത്രി ഇതുവരെ മാപ്പു പറഞ്ഞില്ല എന്നും യുഡിഎഫ് പറയുന്നു. ഇതിനൊപ്പം ദേശീയപാത തകര്‍ന്നതും പ്രശ്‌നമായി യുഡിഎഫ് ഉയര്‍ത്തിക്കൊണ്ടു വരുന്നുണ്ട്.

പ്രചരണത്തിന്റെ അവസാനം വയനാട് എംപി പ്രിയങ്കാഗാന്ധിയെയും യുഡിഎഫ് എത്തിക്കുന്നുണ്ട്്. മലപ്പുറം വിഷയവും വന്യജീവി ആക്രമണവും ഉയര്‍ത്തിയാണ് പി.വി. അന്‍വറും എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍കുമാറും വോട്ടു തേടുന്നത്. പി.വി. അന്‍വര്‍ പിണറായിസവും ഭരണവിരുദ്ധതയും യുഡിഎഫ് വിമര്‍ശനവും ആണ് തങ്ങളുടെ പ്രചരണങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്.

ബിജെപിയുടെ പ്രചരണ പരിപാടി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ഇന്നലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ടു തുടക്കമിട്ടു. വനം വന്യജീവിവിഷയമാണ് പ്രധാനമായും ഉയര്‍ത്തുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW