-->
സേലം: നടന്‍ ഷൈന്‍ടോം ചാക്കോയുടെ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് പിതാവ് സി.പി. ചാക്കോ മരണമടഞ്ഞു. നടന്‍ ഉള്‍പ്പെടെ കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ സേലം - ബംഗലുരു ദേശീയപാതയില്‍ വെച്ചായിരുന്നു അപകടം ട്രാക്ക് തെറ്റിവന്ന ലോറി ഷൈനും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് വിവരം.
ഷൈന് ഗുരുതരമായി പരിക്കേറ്റിട്ടുള്ളതായിട്ടാണ് വിവരം. ഷൈന് കൈക്ക് പരിക്കേറ്റിട്ടുണ്ട് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് വിവരം. ഷൈനും മാതാപിതാക്കളും സഹോദരനും അസിസ്റ്റന്റുമായിരുന്നു കാറിലുണ്ടായിരുന്നത്. ഷൈന്റെ അസിസ്റ്റന്റായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഷൈനൊപ്പം മാതാവിനും അസിസ്റ്റന്റിനും പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ എല്ലാവരേയും സേലത്തെ ധര്‍മ്മപുരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുടുംബം ബംഗലുരുവിലേക്ക് പോകുമ്പോള്‍ കൊമ്പനഹള്ളി എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം.
അപകടം നടന്നയുടന്‍ എല്ലാവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ പിതാവ് ആശുപത്രിയില്‍ വെച്ച് മരണമടയുകയായിരുന്നു. ഷൈന്റെ ചികിത്സയുമായി ബന്ധപ്പെട്ട് എറണാകുളത്ത് നിന്നും ബംഗലുരുവിലേക്കായിരുന്നു യാത്ര. സേലം കഴിഞ്ഞപ്പോള്‍ ട്രാക്ക് തെറ്റിയ ലോറി വന്നിടിക്കുകയായിരുന്നു. കാറിന്റെ മദ്ധ്യഭാഗത്തായിരുന്നു അമ്മയും അച്ഛനും. പുറകില്‍ ഷൈന്‍ടോം കിടക്കുകയായിരുന്നു. സേലത്ത് കഴിഞ്ഞദിവസം തങ്ങിയ കുടുംബം ഇന്ന് രാവിലെ വീണ്ടും യാത്ര തുടരുമ്പോഴായിരുന്നു അപകടം.
കാറിന്റെ മുന്‍ഭാഗത്താണ് ലോറി വന്നിടിച്ചത്. അപകടം നടന്നയുടന്‍ നാട്ടുകാരും പോലീസും എത്തി എല്ലാവരേയും ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. നേരത്തേ കേസ് ഉണ്ടായതിന് പിന്നാലെ കുറച്ചുനാളായി തൊടുപുഴയില്‍ ലഹരിവിമോചന ചികിത്സയില്‍ കഴിയുക ആയിരുന്നു ഷൈന്‍. തുടര്‍ചികിത്സയ്ക്കായി ബംഗലുരുവിലേക്ക് പോയപ്പോഴായിരുന്നു അപകടമുണ്ടായതെന്നാണ് വിവരം.