Friday, March 20, 2026 Last Updated 44 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 05 Jun 2025 05.00 PM

അമ്മയുടെ കാമുകനും കൂട്ടുകാരും ലൈംഗികമായി പീഡിപ്പിച്ചു: 13കാരി മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്ന ബിജെപി മുൻ നേതാവ് അറസ്റ്റിൽ

arrest

ഹരിദ്വാർ∙ 13 വയസ്സുകാരിയായ മകളെ ലൈംഗികമായി പിഡീപ്പിക്കുന്നതിന് കൂട്ടുനിന്ന സംഭവത്തിൽ ബിജെപി മുൻ വനിതാ നേതാവ് അറസ്റ്റിൽ. ഹരിദ്വാർ ബിജെപിയുടെ മുൻ ഓഫിസ് ഭാരവാഹിയായിരുന്ന യുവതിയെയാണ് പൊലീസ് പിടികൂടിയത്. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവതിയുടെ  കാമുകൻ സുമിത് പട്‌വാളിനെെയും പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റൊരു പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.ഭർത്താവിൽനിന്നു വേർപിരിഞ്ഞ് കഴിയുകയായിരുന്നു യുവതി. 13 വയസ്സുള്ള മകൾ അച്ഛനൊപ്പം താമസം ആരംഭിച്ചതിനു പിന്നാലെയാണ് സംഭവം പുറംലോകം അറിയുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി പിതാവിനോട് തനിക്ക് നേരിടേണ്ടി വന്ന പീഡനത്തെ കുറിച്ച് തുറന്നു പറയുകയായിരുന്നു. അമ്മയുടെ കാമുകനും മറ്റുള്ളവരും തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും അമ്മ അത് അനുവദിച്ചെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. 

അതേസമയം യുവതി ബിജെപിയുടെ നിലവിലെ ഭാരവാഹിയല്ലെന്ന് ഹരിദ്വാറിലെ ബിജെപി യൂണിറ്റ് വ്യക്തമാക്കി. കഴിഞ്ഞ ഓഗസ്റ്റിൽ അവരെ എല്ലാ പാർട്ടി ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിവാക്കിയിരുന്നുവെന്നും നിലവിൽ അവർ ബിജെപിയുടെ ഒരു സ്ഥാനങ്ങളും വഹിക്കുന്നില്ലെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അശുതോഷ് ശർമ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW