Wednesday, March 11, 2026 Last Updated 54 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 05 Jun 2025 11.42 AM

അര്‍ബുദം ശരീരത്തെ വേദനപ്പിച്ചപ്പോള്‍ കരുത്തായി മാറിയവന്‍; 13 വർഷത്തെ പ്രണയസാഫല്യം; ഹിന ഖാനും റോക്കി ജയിസ്വാളും വിവാഹിതരായി

ഹിന്ദി കുടുംബപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരമായ ഹിന ഖാന്‍ ഇപ്പോഴിതാ തന്റെ അര്‍ബുദ പോരാട്ടത്തിനിടെ 13 വര്‍ഷങ്ങളായി പ്രണയിച്ചു കൊണ്ടിരിക്കുന്ന റോക്കി ജയിസ്വാളിനെ വിവാഹം ചെയ്തു.
Hina Khan, Rocky Jaiswal, Hina Khan tied the knot with her longtime partner Rocky Jaiswal
Hina Khan married to Rocky Jaiswal (Image Source: Instagram)

ഹിന്ദി സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരമാണ് ഹിന ഖാന്‍. ‘യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേ’ എന്ന ഒറ്റ സീരിയലിലൂടെ തന്നെ ഹിന പ്രേക്ഷകരുടെ പ്രിയ താരമായി. പിന്നീടിങ്ങോട്ട് ഹിനയുടെ അഭിനയമികവ് കാഴ്ചവയ്ക്കുന്ന ഒരുപാട് കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. ബിഗ് ബോസ് ഹിന്ദിയില്‍ മത്സരാര്‍ത്ഥിയായി എത്തിയ ശേഷം ഹിനയുടെ ആരാധകരുടെ എണ്ണവും ഒരുപാട് വര്‍ദ്ധിച്ചു.
സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് ഹിന. താന്‍ സ്‌റ്റേജ് 3 സ്തനാർബുദത്തിനെതിരെ പോരാടുകയാണെന്ന് ഹിന തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. പിന്നീടിങ്ങോട്ട് ചികിത്സയുടെ ഓരോ ഘട്ടങ്ങളും ഹിന പങ്കുവച്ചു. സ്തനാര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന താരം കാൻസർ അതിജീവനത്തെക്കുറിച്ച് മറ്റുള്ളവർക്ക് പ്രചോദനമാവുന കാര്യങ്ങള്‍ എപ്പോഴും പങ്കിടാറുണ്ട്.
ഇപ്പോഴിതാ താന്‍ വിവാഹിതയായെന്ന സന്തോഷം പങ്കിടുകയാണ് ഹിന. പോഡ്കാസ്റ്ററായ റോക്കി ജയ്സ്വാളാണ് വരൻ. ഹിനയും റോക്കിയും 13 വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളിലൂടെ ഹിനയാണ് ആരാധകരെ സന്തോഷവാര്‍ത്ത അറിയിച്ചത്.
‘‘രണ്ട് വ്യത്യസ്ത ലോകങ്ങളിൽ നിന്ന്, ഞങ്ങൾ സ്നേഹത്തിന്റെ ഒരു പ്രപഞ്ചം കെട്ടിപ്പടുത്തു. ഞങ്ങളുടെ വ്യത്യാസങ്ങൾ മങ്ങി, ഞങ്ങളുടെ ഹൃദയങ്ങൾ ഒന്നിച്ചു, ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരിക്കലും അവസാനിക്കാത്ത ഒരു ബന്ധം സൃഷ്ടിച്ചു. ഞങ്ങൾ ഞങ്ങളുടെ വീടാണ്, ഞങ്ങളുടെ വെളിച്ചമാണ്, ഞങ്ങളുടെ പ്രതീക്ഷയാണ്, ഞങ്ങൾ ഒരുമിച്ച്, എല്ലാ തടസ്സങ്ങളെയും മറികടക്കുകയാണ്. ഇന്ന്, ഞങ്ങളുടെ ഐക്യവും ഒത്തുചേരലും സ്നേഹത്തിലും നിയമത്തിലും എന്നെന്നേക്കുമായി മുദ്രവെച്ചിരിക്കുന്നു. ഭാര്യയും ഭർത്താവും എന്ന നിലയിൽ ഞങ്ങൾ നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും തേടുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഹിന ഖാന്‍ വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്.
‘യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേ’ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഹിന ഖാനും റോക്കി ജയ്‌സ്വാളും ആദ്യമായി കണ്ടുമുട്ടിയത്. അക്ഷര എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ജയ്‌സ്വാള്‍ ഈ സിനിമയുടെ സൂപ്പര്‍വൈസിങ് പ്രൊഡ്യൂസറായിരുന്നു. 2017 ലാണ് ഇരുവരും പ്രണയം ഔദ്യോഗികമായി അറിയിച്ചത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ഫാഷൻ ഡിസൈനർ മനീഷ് മല്‍ഹോത്ര ഡിസൈൻ ചെയ്ത ഒപാല്‍ ഗ്രീൻ നിറത്തിലുള്ള കൈത്തറി സാരിയാണ് ഹിന ധരിച്ചത്. സില്‍വർ വർക്കുകളുള്ള ഇളം പിങ്ക് ബോർഡറാണ് സാരിക്ക് കൂടുതല്‍ ഭംഗി നല്‍കുന്നത്. ബോർഡറിന്റെ അതേ നിറത്തിലുള്ള ബ്ലൗസാണ് താരം അതിനൊപ്പം ധരിച്ചത്. ഇതിനൊപ്പം ഇളം പിങ്ക് നിറത്തിലുള്ള വെയ്ലുമുണ്ടായിരുന്നു. ഹിനയുടേയും റോക്കിയുടേയും പേരുകള്‍ സാരിയില്‍ തുന്നിച്ചേർത്തിരുന്നു. മനീഷ് മല്‍ഹോത്രയുടെ കളക്ഷനിലുള്ള ട്രഡീഷണല്‍ ആഭരണങ്ങളും ഹിന ഇതിനൊപ്പം അണിഞ്ഞിരുന്നു. മനീഷ് മല്‍ഹോത്ര തന്നെ ഡിസൈൻ ചെയ്ത വെള്ള നിറത്തിലുള്ള ഷെർവാണിയായിരുന്നു റോക്കിയുടെ ഔട്ട്ഫിറ്റ്.
വിവാഹചിത്രങ്ങളടക്കം പ്രണയനിമിഷങ്ങളും ഹിന പങ്കുവച്ചിട്ടുണ്ട്. ഒരു ചിത്രത്തില്‍ ഹിനയെ ചേർത്തുപിടിച്ചു നില്‍ക്കുന്ന റോക്കിയെ കാണാം. ഹിനയുടെ കാലില്‍ റോക്കി പാദസരം കെട്ടിക്കിടക്കുന്നതും റോക്കിയെ ഹിന ചുംബിക്കുന്നതും ചിത്രങ്ങളിലുണ്ട്. ഇരുവരും വിവാഹരേഖയില്‍ ഒപ്പിടുന്നതും ചിത്രങ്ങളില്‍ കാണാം. ഇതിന് താഴെ ഒട്ടേറെപ്പേരാണ് ഹിനയ്ക്കും റോക്കിക്കും ആശംസകള്‍ നേർന്നത്.
കഴിഞ്ഞ ജൂണില്‍ താൻ കാൻസർ ബാധിതയാണെന്ന വിവരം ഹിന ഖാൻ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. ചികിത്സയുടെ ഓരോ ഘട്ടവും അനുഭവങ്ങളും നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ സ്റ്റേജ് 3 സ്തനാർബുദത്തോടുള്ള പോരാട്ടത്തിലാണ് താനെന്ന് അവർ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ അവർ തലമുടി പൂർണമായും നീക്കം ചെയ്തിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW