Wednesday, March 11, 2026 Last Updated 56 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 11 Oct 2025 10.39 AM

തങ്ങളുടെ ആദ്യ കര്‍വാ ചൗത്തില്‍ ഹിനയുടെ കാല്‍തൊട്ട് റോക്കി ജസ്വാള്‍; നെറുകയില്‍ സിന്ദൂരവും ആടയാഭരണങ്ങളുമണിഞ്ഞ് കര്‍വാ ചൗത്തില്‍ അതിസുന്ദരിയായി ഹിന ഖാന്‍

ഹിന ഖാനും നിർമ്മാതാവും ഭർത്താവുമായ റോക്കി ജയ്‌സ്വാളും വിവാഹത്തിനു ശേഷമുള്ള ആദ്യത്തെ കർവാ ചൗത്ത് ആഘോഷിച്ചു? ഇപ്പോഴിതാ അവരുടെ കർവാ ചൗത്ത് ആഘോഷത്തിന്റെ ഒരു ഫോട്ടോയിൽ, എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് റോക്കി ഹിനയുടെ പാദങ്ങളിൽ കുമ്പിട്ട് വണങ്ങുന്ന ഫോട്ടോയായിരുന്നു.
Hina khan, Rocky jaiswal, rocky and hina celebrate their first karwa chauth
Hina Khan and Rocky Jaiswal (Image Source: Instagram)

നോര്‍ത്ത് ഇന്ത്യന്‍ സെലിബ്രിറ്റികള്‍ മുഴുവന്‍ കര്‍വാ ചൗതിന്റെ ആഘോഷത്തിലാണ്. മിക്ക താരങ്ങളും തങ്ങളുടെ കര്‍വാ ചൗത് ചടങ്ങുകളുടെ ചിത്രങ്ങള്‍ ​സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്നത്. ഭര്‍ത്താവിന്റെ ദീർഘായുസ്സിനായി ഭാര്യമാര്‍ വ്രതമനുഷ്ടിക്കുന്ന കര്‍വാ ചൗത് വടക്കേ ഇന്ത്യയിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ്. ഹിന്ദി സിനിമാ സീരിയല്‍ മേഖലയില്‍ തിളങ്ങി നില്‍ക്കുന്ന പല താരങ്ങളുടെ തങ്ങളുടെ വ്രതാനുഷ്ഠാനങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്നുണ്ട്.
ഇപ്പോഴിതാ സാധാരണ കാണുന്നതില്‍ നിന്ന് വ്യത്യസ്തമായ ചില കര്‍വാ ചൗത് ചിത്രങ്ങള്‍ പങ്കിടുകയാണ് സീരിയല്‍ താരം ഹിനാ ഖാന്റെ ഭര്‍ത്താവ് റോക്കി ജസ്വാള്‍. വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയ ഹിനയെയും ഷെര്‍വാണി ധരിച്ച റോക്കിയെയും ചിത്രങ്ങളില്‍ കാണാം. റോക്കി പങ്കിട്ട ചിത്രങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് റോക്കി കുമ്പിട്ട് ഹിനയുടെ പാദങ്ങൾ തൊടുന്ന ഫോട്ടോയാണ്. ‘‘ശിവൻ ശക്തിയെ കണ്ടുമുട്ടിയപ്പോൾ പ്രപഞ്ചം ഉണ്ടായതുപോലെ. എന്റെ പ്രപഞ്ചം, എന്റെ ജീവിതം ദിവ്യമായി, ഞാൻ എന്താണോ അതിനൊപ്പം എന്നെ സ്വീകരിക്കാൻ അവൾ തീരുമാനിച്ച നിമിഷം, എന്നെ കൂടുതൽ ശക്തയാക്കി...അവളുടെ സാന്നിധ്യം, ഊഷ്മളത, അനന്തമായ സ്നേഹം എന്നിവയാൽ എന്റെ അസ്തിത്വത്തെ അലങ്കരിച്ച ദേവിയാണ് അവൾ...അവളുടെ പാദങ്ങളിൽ ഞാൻ എന്നേക്കും ശാന്തനാണ്. അവളുടെ ദിവ്യശക്തി എന്റെ ആത്മാവിനെ പ്രസരിപ്പിക്കുന്നു... ദേവി, തവ പ്രേംണഃ കൃതജ്ഞോയസ്മി....എന്റെ പ്രണയത്തിന് ആദ്യ കർവാ ചൗത്ത് ആശംസകൾ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് റോക്കി ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. റോക്കിയുടെ ചിത്രങ്ങള്‍ ആരാധകരടക്കം എല്ലാവരും ഏറ്റെടുക്കുന്നുണ്ട്. എല്ലാവരും ദമ്പതിമാര്‍ക്ക് ആശംസകളും നേരുന്നുണ്ട്.
ചടങ്ങില്‍ ഹിന ചുവന്ന സൽവാർ സ്യൂട്ട് ധരിച്ച്, അതിൽ എംബ്രോയ്ഡറി ചെയ്ത ദുപ്പട്ടയും പരമ്പരാഗത സ്വർണ്ണാഭരണങ്ങളും ധരിച്ചിരുന്നു. നെറ്റിയില്‍ സിന്ദൂരവും ചുവന്ന വലിയ പൊട്ടും ധരിച്ച്, കൈകളിൽ മെഹന്തിയുമണിഞ്ഞിട്ടുണ്ട് താരത്തിന് നവവധുവിന്റെ ഭംഗിയായിരുന്നു. ഭര്‍ത്താവിന്റെ പേരും ഹിനയതില്‍ കുറിച്ചിട്ടുണ്ട്. എം​​ബ്രോയ്ഡറി വര്‍ക്കുള്ള ഷെര്‍വാണിയാണ് റോക്കി ധരിച്ചത്. വിവാഹ തീയതിയും രണ്ടുപേരുടെയും പേരും തന്റെ കൈയില്‍ മെഹന്തിയില്‍ റോക്കി കുറിച്ചിട്ടുണ്ടായിരുന്നു.

ഇരുവരും കൈകൾ കോർത്ത് പിടിച്ചിരിക്കുന്ന ചിത്രവും, റോക്കി ഹിനയുടെ കവിളിൽ ചുംബിക്കുന്ന ആർദ്രമായ നിമിഷവും, രണ്ടുപേരും കെട്ടിപ്പിടിച്ച് പിന്തിരിഞ്ഞ് നില്‍ക്കുന്ന ചിത്രവും, ഹിന കര്‍വാ ചൗത് ചടങ്ങ് ചെയ്യുന്ന ചിത്രങ്ങളും പോസ്റ്റിലുണ്ടായിരുന്നു. തന്റെ ഭർത്താവിൽ നിന്നുള്ള സമ്മാനമായ ഐഫോൺ 17 ന്റെ ഫോട്ടോയും ആഘോഷ ചിത്രങ്ങളോടൊപ്പം ഹിന പോസ്റ്റ് ചെയ്തു. ‘‘ യഥാർത്ഥ സ്നേഹം യഥാർത്ഥ ഹൃദയങ്ങളെ കണ്ടെത്തുമ്പോൾ, ബന്ധം അതിരുകൾക്കപ്പുറത്തേക്ക് വളരുന്നു. നമ്മുടെ ലോകം പരസ്പരം ചുറ്റപ്പെട്ടിരിക്കുന്നു, എല്ലാ ആഘോഷങ്ങളിലും, എല്ലാ ഉത്സവങ്ങളിലും, എല്ലാ സന്തോഷങ്ങളിലും നമ്മുടെ സ്നേഹം കൂടുതൽ ആഴത്തിൽ വളരുന്നു. പരസ്പരം ആലിംഗനത്തിൽ സന്തോഷത്തോടെ ജീവിക്കാനും, സഹവർത്തിത്വം എന്ന് വിളിക്കുന്നതിനെ ആഘോഷിക്കാൻ ജീവിതത്തിൽ നമുക്ക് കണ്ടെത്താൻ കഴിയുന്ന എല്ലാ അവസരങ്ങളും ആസ്വദിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. എല്ലാവര്‍ക്കും കര്‍വാ ചൗത് ആശംസകള്‍...’’ എന്നാണ് ചിത്രങ്ങള്‍ പങ്കിട്ട് ഹിന കുറിച്ചത്. ഒപ്പം ‘ഐ ലവ് യൂ റോക്കി, ഈ മനോഹരമായ ചുന്നി എനിക്ക് സമ്മാനിച്ചത് ഭര്‍തൃസഹോദരിയാണ്...’ എന്നും ഹിന കുറിച്ചിട്ടുണ്ട്.

Hina khan, Rocky jaiswal, rocky and hina celebrate their first karwa chauth
Hina Khan and Rocky Jaiswal (Image Source: Instagram)

2009 ൽ ഹിന ഖാൻ തന്റെ ടെലിവിഷൻ അരങ്ങേറ്റം കുറിച്ചത് യേ റിഷ്ത ക്യാ കെഹ്ലതാ ഹേ എന്ന ജനപ്രിയ ഷോയിലൂടെയാണ്. റോക്കി ആ ഷോയുടെ സൂപ്പർവൈസിംഗ് പ്രൊഡ്യൂസറായിരുന്നു. ടിവി ഷോയുടെ സെറ്റുകളിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. സൗഹൃദമായി തുടങ്ങിയ അവരുടെ ബന്ധം പിന്നീട് ഒരു ബന്ധമായി മാറി. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം ഹിനയും റോക്കിയും 2025 ജൂണിലാണ് ഹിനയും റോക്കിയും വിവാഹിതരായത്. ഹിനയുടെ കാൻസറുമായുള്ള പോരാട്ടത്തിൽ, റോക്കി തന്റെ ഏറ്റവും ശക്തമായ പിന്തുണ നൽകിയതിനെക്കുറിച്ച് ഹിന പലപ്പോഴും പറഞ്ഞിട്ടുണ്ട്. എപ്പോഴും ഹിനയ്ക്ക് കരുത്തായി റോക്കിയുണ്ടായിരുന്നു. ഇപ്പോൾ പതി പാനി ഔർ പംഗ എന്ന ദമ്പതികളുടെ റിയാലിറ്റി ഷോയിൽ ഇവര്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW