Friday, March 13, 2026 Last Updated 50 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Jun 2025 02.55 PM

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്ത് ഇന്‍ഫിനിക്‌സ് ; ലോഞ്ച് ഓഫര്‍ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം

infinix-

ഇന്‍ഫിനിക്‌സ് തങ്ങളുടെ ജിടി സീരീസിലെ പുതിയ ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ഇന്‍ഫിനിക്‌സ് GT 30 പ്രോ (Infinix GT 30 Pro) എന്ന പേരിലാണ് പുതിയ മോഡല്‍ എത്തിയിരിക്കുന്നത്. മികച്ച ഗെയിമിങ് ഫോണ്‍ തേടുന്നവര്‍ക്ക് ബെസ്റ്റ് ഓപ്ഷനാണ് ഇത് എന്ന് ഇന്‍ഫിനിക്‌സ് പറയുന്നു. ക്രാഫ്റ്റണ്‍ സാക്ഷ്യപ്പെടുത്തിയ 120FPS BGMI ഗെയിമിംഗ് ഇത് വാഗ്ദാനം ചെയ്യുന്നു. 520Hz-ല്‍ ഗെയിമിംഗിനായി ഷോള്‍ഡര്‍ ട്രിഗറുകള്‍ ഫീച്ചര്‍ ചെയ്യുന്ന സെഗ്മെന്റിലെ ആദ്യത്തെ ഫോണ്‍ എന്ന പ്രത്യേകതയും ഇതിലുണ്ട്. ഫ്‌ലോട്ടിംഗ് വിന്‍ഡോ, ഡൈനാമിക് ബാര്‍, ഗെയിം മോഡ്, കിഡ്സ് മോഡ്, പീക്ക് പ്രൂഫ് തുടങ്ങിയവ അടക്കമുള്ള ഫീച്ചറുകള്‍ ഇതിലുണ്ട്.

ഇന്‍ഫിനിക്‌സ് GT 30 പ്രോയുടെ 8GB + 256GB മോഡലിന് 24,999 രൂപയും 12GB + 256GB മോഡലിന് 26,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ഡിസ്‌കൗണ്ട് ലഭ്യമാണ്. മാഗ്‌നറ്റിക് കൂളിംഗ് ഫാനും GT കേസും ഉള്‍പ്പെടുന്ന എക്‌സ്‌ക്ലൂസീവ് GT ഗെയിമിംഗ് കിറ്റ്, സ്മാര്‍ട്ട്ഫോണിനൊപ്പം വാങ്ങുന്നവര്‍ക്ക് 1,199 രൂപ ഓഫര്‍ വിലല്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. ജൂണ്‍ 12 മുതല്‍ ഫ്‌ലിപ്കാര്‍ട്ടില്‍ ഈ ഫോണിന്റെ വില്‍പ്പന ആരംഭിക്കും. 144Hz റിഫ്രഷ് റേറ്റ് ഉള്ള 6.78-ഇഞ്ച് (1224×2720 പിക്‌സലുകള്‍) 1.5K AMOLED സ്‌ക്രീന്‍, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2160Hz ഇന്‍സ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, 2304Hz PWM ഡിമ്മിംഗ്, 4500 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷന്‍ എന്നിവ ഇതിലുണ്ട്. 3.35GHz ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 8350 അള്‍ട്ടിമേറ്റ് 5G 4nm പ്രൊസസര്‍ ആണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ കരുത്ത്. മാലി-G615 MC6 ജിപിയു, 8GB / 12GB LPDDR5X റാം, 256GB UFS 4.0 സ്റ്റോറേജ് എന്നിവയും ഇതില്‍ ഉണ്ട്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള XOS 15ല്‍ ആണ് പ്രവര്‍ത്തനം. 2 വര്‍ഷത്തെ ഒഎസ് അപ്‌ഡേറ്റുകളും 3 വര്‍ഷത്തെ സുരക്ഷാ പാച്ചുകളും ലഭിക്കും.

f/1.89 അപ്പേര്‍ച്ചറുള്ള 108MP മെയിന്‍ ക്യാമറ, f/2.2 അപ്പേര്‍ച്ചറുള്ള 8MP അള്‍ട്രാ -വൈഡ് ലെന്‍സ്, ഡ്യുവല്‍ LED ഫ്‌ലാഷ് എന്നിവ അടങ്ങുന്നതാണ് ഇന്‍ഫിനിക്‌സ് ?ജിടി 30 പ്രോ 5ജിയുടെ റിയര്‍ ക്യാമറ സജ്ജീകരണം. f/2.2 അപ്പേര്‍ച്ചറുള്ള 13MP ഫ്രണ്ട് ക്യാമറയും ഇതില്‍ ഉണ്ട്. USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, IR ബ്ലാസ്റ്റര്‍, IP64 ഡസ്റ്റ് ആന്‍ഡ് സ്പ്ലാഷ് റെസിസ്റ്റന്‍സ്, ഡ്യുവല്‍ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n28/n38/n40/n41/n77/n78 ബാന്‍ഡുകള്‍), Wi-Fi 6 802.11 ax (2.4 + 5GHz), 2×2 MIMO, ബ്ലൂടൂത്ത് 5.4, GNSS, NFC ഫീച്ചറുകള്‍ ഇതിലുണ്ട്.

Ads by Google
Ads by Google
TRENDING NOW