Thursday, March 12, 2026 Last Updated 6 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Jun 2025 02.54 PM

ഗാലക്‌സി എസ്25 അള്‍ട്രയ്ക്ക് 12000 രൂപ വിലക്കുറവുമായി സാംസങ്

samsung

ഗാലക്‌സി എസ്25 അള്‍ട്രയ്ക്ക് (Samsung Galaxy S25 Ultra) 12000 രൂപ വിലക്കുറവ് ലഭ്യമാക്കിയിരിക്കുകയാണ് സാംസങ്. പരിമിത കാലത്തേക്കാണ് ഈ ഓഫര്‍ ലഭ്യമാകുക. സാംസങ് ഗാലക്‌സി എസ്25 അള്‍ട്രയുടെ യഥാര്‍ഥ വില 1,29,999 രൂപ ആണ്. ഇത് ഇപ്പോള്‍ 1,17,999 രൂപയ്ക്ക് വാങ്ങാന്‍ അവസരമുണ്ട്. അതിനായി 12,000 രൂപയുടെ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് ആണ് സാംസങ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, 24 മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക് പ്രതിമാസം 3,278 രൂപ മുതല്‍ ആരംഭിക്കുന്ന നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം.

സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങള്‍ പ്രകാരം ഗാലക്‌സി എസ്25 അള്‍ട്രയുടെ വേരിയന്റുകള്‍ക്ക് 12000 രൂപ ഡിസ്‌കൗണ്ട് സഹിതം സ്വന്തമാക്കാവുന്ന പുതിയ വില - 12 ജിബി റാം / 256 ജിബി സ്റ്റോറേജ് വേരിയന്റ് 1,17,999 രൂപ, 12 ജിബി റാം / 512 ജിബി സ്റ്റോറേജ് വേരിയന്റ് 1,29,999 രൂപ, 12GB റാം / 1TB സ്റ്റോറേജ് വേരിയന്റ് 1,53,999 രൂപ.

ജൂണ്‍ 14 വരെയാണ് ഗാലക്‌സി എസ്25 അള്‍ട്രയ്ക്ക് ഈ 12000 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് ലഭ്യമാകുക എന്നാണ് ഔദ്യോഗിക സാംസങ് വെബ്?സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന കൗണ്ട്ഡൗണ്‍ ടൈമറില്‍ നല്‍കിയിരിക്കുന്നത്. സാംസങ് വെബ്‌സൈറ്റില്‍ മാത്രമാണ് ഈ ഡീല്‍ ലഭ്യമാകുക. ഗാലക്‌സി S25 അള്‍ട്രയുടെ എക്‌സ്പീരീയന്‍സ് ആസ്വദിക്കാന്‍ ഈ പരിമിതകാല ഓഫറുകള്‍ ഉപഭോക്താക്കളെ അനുവദിക്കുന്നു എന്ന് സാംസങ് പറയുന്നു.

സൂപ്പര്‍ സ്മൂത്ത് 120Hz റിഫ്രഷ് റേറ്റ് (1~120Hz) ഉള്ള 6.9-ഇഞ്ച് QHD+, ഡൈനാമിക് AMOLED 2X ഡിസ്പ്ലേ, വിഷന്‍ ബൂസ്റ്റര്‍, അഡാപ്റ്റീവ് കളര്‍ ടോണ്‍ എന്നിവ ഗാലക്‌സി എസ്25 അള്‍ട്രയിലുണ്ട്. 4.47GHz ഒക്ടാ കോര്‍ ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 8 എ?ലൈറ്റ് ഫോര്‍ ഗാലക്‌സി 3nm ചിപ്‌സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. ഡിസ്‌പ്ലേ സുരക്ഷയ്ക്കായി ആദ്യത്തെ ആന്റി-റിഫ്‌ലെക്റ്റീവ് ഗ്ലാസ് സെറാമിക് ആയ കോര്‍ണിംഗ് ഗൊറില്ല ആര്‍മര്‍ 2 പ്രൊട്ടക്ഷന്‍ നല്‍കിയിരിക്കുന്നു. ക്വാഡ് റിയര്‍ ക്യാമറ ( 200MP ?വൈഡ് ക്യാമറ+ 50MP അള്‍ട്രാ ?വൈഡ് ക്യാമറ+ 50MP ടെലിഫോട്ടോ ക്യാമറ+ 10MP ടെലിഫോട്ടോ ക്യാമറ) സജ്ജീകരണമാണ് എസ്25 അള്‍ട്രയുടെ മുഖ്യ ആകര്‍ഷണം. 12MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

Ads by Google
Ads by Google
TRENDING NOW