Wednesday, March 11, 2026 Last Updated 7 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Jun 2025 02.52 PM

സിവിക് ടൈപ്പ് R ഇന്ത്യന്‍ വിപണിയില്‍ റീഎന്‍ട്രിക്കായി തയാറെടുക്കുന്നുവെന്ന് ഹോണ്ട

honda-civic

ഹോണ്ട സിറ്റിയേക്കാള്‍ സ്വീകാര്യതയുണ്ടായിരുന്ന എക്സിക്യൂട്ടീവ് സെഡാന്‍ മോഡലായ സിവിക്ക് ഇന്ത്യയിലേക്ക് റീഎന്‍ട്രിക്കായി തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇത്തവണ സെഡാന്‍ ടൈപ്പിലായിരിക്കില്ല സിവിക് എത്തുക. ഹാച്ച്ബാക്ക് രൂപമുള്ള സ്‌പോര്‍ട്ടി കാറായാണ് സിവിക് വിപണനത്തിന് എത്തുകയെന്നാണ് വിവരം. അതായത് വിദേശവിപണികളില്‍ തരംഗമായ സിവിക് ടൈപ്പ് R എന്ന മോഡലാവും നമ്മുടെ നിരത്തുകളിലേക്ക് എത്തുക.

325 bhp പവറില്‍ പരമാവധി 420 Nm torque ഉത്പാദിപ്പിക്കാന്‍ കഴിവുള്ള 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ VTEC എഞ്ചിനാണ് കാറിന്റെ ഹൃദയം. 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായിട്ടാവും എഞ്ചിന്‍ ജോടിയാക്കുക. ലൈറ്റ് വെയ്റ്റ് ബോഡിയും അപ്ഗ്രേഡ് ചെയ്ത ബ്രേക്കിംഗ് ഘടകങ്ങളുമുള്ള ഹോണ്ട സിവിക് ടൈപ്പ് R വെറും 5.4 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പ്രാപ്തമാണ്. മണിക്കൂറില്‍ 275 കിലോമീറ്ററിന്റെ പരമാവധി വേഗമാണ് ഹോണ്ടയുടെ പെര്‍ഫോമന്‍സ് ഹാച്ച്ബാക്കിനുള്ളത്.

ഡിസൈനിലേക്ക് നോക്കിയാല്‍ ആരേയും മോഹിപ്പിക്കുന്ന രൂപമാണ് സ്‌പോര്‍ട്ടി കാറിനുള്ളത്. വിശാലമായ ബോഡി സ്റ്റാന്‍സ്, 19 ഇഞ്ച് അലോയ് വീലുകള്‍, ഷാര്‍പ്പ് എയ്റോഡൈനാമിക് വര്‍ക്കുകള്‍, ട്രിപ്പിള്‍ എക്സ്ഹോസ്റ്റ് സിസ്റ്റം എന്നിവയെല്ലാമാണ് എക്സ്റ്റീരിയര്‍ ഡിസൈനിലെ പ്രധാന ആകര്‍ഷണങ്ങള്‍. 0.2 ഇഞ്ച് ഡ്രൈവര്‍ ഡിസ്പ്ലേയും 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും പിന്തുണയ്ക്കുന്ന ചുവന്ന നിറത്തിലുള്ള ലേഔട്ടാണ് സിവിക് ടൈപ്പ് R മോഡലില്‍ ഒരുക്കിയിട്ടുള്ളത്. ഇന്ത്യയില്‍ ഏത് കോണ്‍ഫിഗറേഷനിലാണ് ഹോണ്ട സിവിക് ടൈപ്പ് R അവതരിപ്പിക്കുക എന്നത് ഇതുവരെ അറിവായിട്ടില്ല. കിംവദന്തികള്‍ ശരിയാണെങ്കില്‍ പൂര്‍ണമായും വിദേശത്ത് നിര്‍മിച്ചാവും വാഹനം ഇന്ത്യയിലേക്ക് എത്തിക്കുക. CBU യൂണിറ്റായതിനാല്‍ തന്നെ കുറഞ്ഞത് 60 ലക്ഷം രൂപയില്‍ താഴെ വില പ്രതീക്ഷിക്കാം.

Ads by Google
Ads by Google
TRENDING NOW