-->
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനു സിത്താര. താരത്തിന്റെ പുതിയൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഈ വീഡിയോയില്‍ ഒരു ആരാധിക ഫോട്ടോയെടുക്കാന്‍ താരത്തിന്റെ അടുത്തേക്ക് വരുന്നതാണ് കാണുന്നത്. ഫോട്ടോയ്ക്ക് ചിരിച്ചുകൊണ്ട് പോസ് ചെയ്യുന്നുണ്ടെങ്കിലും ഫോട്ടോയെടുക്കാന്‍ വന്ന വ്യക്തി തോളില്‍ പിടിക്കുമ്പോള്‍ അവരുടെ കൈയെടുത്ത് മാറ്റുകയാണ് താരം.
വീഡിയോ വൈറലായതോടെ അനുസിത്താരയെ വിമര്‍ശിച്ചുളള കമന്റുകളാണ് എത്തുന്നത്. അനു സിത്താരയെ പോലെ ഒരു നടിയില്‍ നിന്നും ഇത്തരം കാര്യങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് പലരും പറയുന്നത്. കൂടുതലും ഇങ്ങനെയുളള സിനിമക്കാരുടെ അരികില്‍ ഫോട്ടോകള്‍ എടുക്കാതിരിക്കാന്‍ ശ്രമിക്കുക എന്നും ഇവരുടെ ഇത്തരം രീതികള്‍ അങ്ങനെയാണെങ്കില്‍ പൂര്‍ണമായും ഇല്ലാതെയാവും എന്നും ഒക്കെയാണ് പലരും കമന്റുകളിലൂടെ അറിയിക്കുന്നത്.