-->
സിനിമയിലുള്ളവർ തമ്മിൽ സൗഹൃദമുണ്ടാകുന്നത് പുതുമയുള്ള കാര്യമല്ല. എന്നാൽ ഒരു നായികയും മറ്റൊരു താരപുത്രിയും തമ്മിൽ വലിയൊരു സൗഹൃദമുണ്ടാകുന്നത് വിരളമാണ്. അങ്ങനെയൊരു സൗഹൃദമാണ് നമിത പ്രമോദും മീനാക്ഷി ദിലീപും തമ്മിലുള്ളത്. ഒരു സമയം വരെ മീനാക്ഷിയുടെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ കണ്ടിരുന്നത് നമിതയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയായിരുന്നു.
നമിതയും മീനാക്ഷിയും തമ്മിലുള്ള അടുപ്പം തുടങ്ങുന്നത് ദിലീപിന്റെ നായിക വേഷത്തില്‍ നമിത അഭിനയിച്ചു തുടങ്ങുന്ന കാലത്താണ്. അച്ഛന്റെ നായിക എന്ന നിലയില്‍ പരിചയപ്പെട്ട മീനാക്ഷിയും നമിതയും പിന്നീട് സുഹൃത്തുക്കളാകുകയായിരുന്നു. ഒരു അമേരിക്കൻ ഷോയില്‍ ദിലീപിനൊപ്പം പോയ മീനാക്ഷി, ആ ഷോയില്‍ കൂടെ ഉണ്ടായിരുന്ന നമിതയുമായി കൂട്ടായി. ഏകദേശം ഒരേ പ്രായക്കാരായതുകൊണ്ടാകാം ആ അടുപ്പം സൗഹൃദത്തിലേക്ക് വളര്‍ന്നത്. അന്നുമുതല്‍ ഇന്നോളം ആ സൗഹൃദം തുടരുന്നുണ്ട്.
ഇപ്പോഴിതാ മീനാക്ഷിയ്ക്കൊപ്പമുള്ള ഒരു സുന്ദര ദിവസം പങ്കിടുകയാണ് നമിത. ഇരുവരും അടിച്ചുപൊളിച്ച ഒരു ദിവസത്തെക്കുറിച്ചാണ് നമിത പ്രമോദിന്റെ പോസ്റ്റ്. ‘‘വയറും നിറഞ്ഞു, കൂടെ മനസ്സും നിറഞ്ഞു...’’ എന്ന ക്യാപ്ഷൻ നൽകിയാണ് നമിത ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്. പോസ്, ഈറ്റ്, ഡ്രിങ്ക് സം കൊക്കോലോക്കോ, റിലാക്സ്, ഹോം, സമ്മർ ടൗണ്‍ കഫെ എന്ന ഹാഷ് ടാഗുകളും താരം നൽകിയിട്ടുണ്ട്. നമിതയുടെ സമ്മർ ടൗണ്‍ കഫെയില്‍ മീനാക്ഷി എത്തിയപ്പോള്‍ എടുത്ത ഫോട്ടോകളാണ് എന്ന് ഹാഷ് ടാഗിലൂടെ മനസ്സിലാകും.
നമിതയ്ക്കൊപ്പം മീനാക്ഷി എടുത്ത ഒരു സെല്‍ഫിയും, മീനാക്ഷി പകർത്തിയ നമിതയുടെ കുറച്ചധികം ചിത്രങ്ങളുമാണ് പങ്കുവച്ചിരിയ്ക്കുന്നത്. നമിത പങ്കിട്ട ചിത്രങ്ങള്‍ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
നമിതയും മീനാക്ഷിയും തമ്മിലുള്ള സൗഹൃദനിമിഷങ്ങളുടെ ചിത്രങ്ങള്‍ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇരുവരും ഇടയ്ക്കിടെ ഔട്ടിങ് പോകുന്ന ഫോട്ടോകള്‍ ഇൻസ്റ്റഗ്രാം പോസ്റ്റുകളായും സ്റ്റോറിയായും ആരാധകരുടെ മുന്നില്‍ എത്താറുണ്ട്. ഇടക്കാലത്ത് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ വരാതായപ്പോള്‍ ഇരുവരും തെറ്റിപ്പിരിഞ്ഞു എന്നൊക്കെയുള്ള ഗോസിപ്പുകളും വന്നിരുന്നു. എന്നാല്‍ അതെല്ലാം കാറ്റില്‍ പറത്തി വീണ്ടും രണ്ടാളും ഒരുമിച്ചുള്ള ചിത്രങ്ങള്‍ വന്നു തുടങ്ങി.
എംബിബിഎസ് പഠനം പൂർത്തിയാക്കിയ മീനാക്ഷി ദിലീപ് ഇപ്പോള്‍ കൊച്ചിയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ഡെർമറ്റോളജിസ്റ്റായി ജോലി ചെയ്യുകയാണ്. നമിതയാണെങ്കില്‍ വളരെ അധികം സെലക്ടീവായി മാത്രമേ സിനിമകള്‍ ചെയ്യുന്നുള്ളൂ. ബിസിനസ്സ് കാര്യങ്ങളില്‍ തിരക്കിലാണ് താരം. സമ്മർ ടൗണ്‍ കഫെ എന്ന റസ്റ്റോറന്റും, പെപ്രിക്ക എന്ന പേരില്‍ ഒരു മെൻസ് വെയർ ബൊട്ടീക്കും നമിതയ്ക്കുണ്ട്. കൊച്ചിയിലായതിനാല്‍ സമയം കിട്ടുമ്പോഴൊക്കെ നമിതയും മീനാക്ഷിയും ഒരുമിച്ച് സമയം ചെലവഴിക്കാറുമുണ്ട്.