Friday, March 13, 2026 Last Updated 9 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Jun 2025 02.39 PM

സാംസങ് ഗാലക്‌സി എസ്25 എഡ്ജ് 5ജിയുടെ വില്‍പ്പന ആരംഭിച്ചു ; 12000 രൂപ ഡിസ്‌കൗണ്ടില്‍ വാങ്ങാം

samsung-galaxy-s25

സാംസങ് ഗാലക്‌സി എസ്25 എഡ്ജ് 5ജി (SAMSUNG Galaxy S25 Edge 5G)യുടെ വില്‍പ്പന ഇന്ത്യന്‍ വിപണിയില്‍ ആരംഭിച്ചു. ലോഞ്ച് ഓഫര്‍ എന്ന നിലയില്‍ 512 ജിബി വേരിയന്റ് 256ജിബി വേരിയന്റിന്റെ വിലയില്‍ അതായത് 12000 രൂപ ഡിസ്‌കൗണ്ടില്‍ വാങ്ങാം. സാംസങ് ഗാലക്‌സി എസ്25 എഡ്ജിന്റെ 12GB + 256GB മോഡലിന് 1,09,999 രൂപയും 12GB + 512GB വേരിയന്റിന് 1,21,999 രൂപയുമാണ് യഥാര്‍ഥ വില. എന്നാല്‍ ലോഞ്ച് ഓഫറിന്റെ ഭാഗമായി 512ജിബി വേരിയന്റ് 12000 രൂപ ഡയറക്ട് ഡിസ്‌കൗണ്ടിന് ശേഷം 109999 രൂപ വിലയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നു.

സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ഫ്‌ലിപ്പ്കാര്‍ട്ടിലും സാംസങ് ഗാലക്‌സി എസ്25 എഡ്ജ് വാങ്ങാന്‍ ലഭ്യമാണ്. എങ്കിലും സാംസങ് വെബ്‌സൈറ്റില്‍ ആണ് 512ജിബിക്ക് ഡിസ്‌കൗണ്ട് കാണുന്നത്. ഫ്‌ലിപ്പ്കാര്‍ട്ടില്‍ രണ്ട് വേരിയന്റുകള്‍ക്കും ബാങ്ക് ഡിസ്‌കൗണ്ട് ലഭ്യമാണ്. ജൂണ്‍ 4 വരെയാണ് ഈ 12000 രൂപ ഡിസ്‌കൗണ്ട് ലഭ്യമാകുക എന്നാണ് സാംസങ്ങിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്നത്. ടൈറ്റാനിയം സില്‍വര്‍, ടൈറ്റാനിയം ജെറ്റ്ബ്ലാക്ക്, ടൈറ്റാനിയം ഐസിബ്ലൂ കളര്‍ ഓപ്ഷനുകളില്‍ സാംസങ് ഗാലക്‌സി എസ്25 എഡ്ജ് വാങ്ങാനാകും. 4.47 GHz ഒക്ട-കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്‌സെറ്റാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ കരുത്ത്. 6.7 ഇഞ്ച് (3120 x 1440 പിക്‌സലുകള്‍) QHD+ ഇന്‍ഫിനിറ്റി-ഒ ഡൈനാമിക് അമോലെഡ് 2X ഡിസ്പ്ലേ ആണ് ഇതിലുള്ളത്.

1-120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് സെറാമിക് 2 പ്രൊട്ടക്ഷന്‍ എന്നിവയും ഇതിലെ ഡിസ്‌പ്ലേ യിലുണ്ട്. ഗ്രാഫിക്‌സിനായി അഡ്രിനോ 830 ജിപിയു, 12GB റാം, 256GB / 512GB സ്റ്റോറേജ് എന്നിവയും ഗാലക്‌സി എസ്25 എഡ്ജില്‍ സാംസങ് നല്‍കിയിരിക്കുന്നു. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം. ഏഴ് ഒഎസ് അപ്ഗ്രേഡുകളും ഏഴ് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും. ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് എസ്25 എഡ്ജില്‍ ഉള്ളത്. f/1.7 അപ്പേര്‍ച്ചറുള്ള 200MP മെയിന്‍ ക്യാമറ, OIS, 2x ഒപ്റ്റിക്കല്‍ ക്വാളിറ്റി സൂം, f/2.2 അപ്പേര്‍ച്ചറുള്ള 12MP 120° അള്‍ട്രാ വൈഡ് സെന്‍സര്‍, OIS, 4K 60 fps, 8K 30fps, LED ഫ്‌ലാഷ് എന്നിവ അതില്‍ അടങ്ങുന്നു.

ഫ്രണ്ടില്‍ f/2.2 അപ്പേര്‍ച്ചറുള്ള 12MP ക്യാമറ നല്‍കിയിട്ടുണ്ട്. ഡ്യുവല്‍ സിം (നാനോ + നാനോ / eSIM), 5G SA/NSA, 4G VoLTE, Wi-Fi 7 802.11be (2.4/5GHz), ബ്ലൂടൂത്ത് 5.4, GPS + GLONASS, USB-C, NFC എന്നീ കണക്ടിവിറ്റി ഫീച്ചറുകളും IP68 റേറ്റിങ്ങും ഇതില്‍ ഉണ്ട്. 25W ഫാസ്റ്റ് ചാര്‍ജിംഗ്, Qi വയര്‍ലെസ് ചാര്‍ജിംഗ്, വയര്‍ലെസ് പവര്‍ഷെയര്‍ പിന്തുണകളുള്ള 3900mAh ബാറ്ററിയാണ് എസ്25 എഡ്ജില്‍ സജ്ജീകരിച്ചിരിക്കുന്നത്.

Ads by Google
Ads by Google
TRENDING NOW