Wednesday, March 11, 2026 Last Updated 12 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Jun 2025 02.38 PM

ബജറ്റ് വിലയില്‍ വാങ്ങാം റിയല്‍മിയുടെ ഈ പുത്തന്‍ സ്മാര്‍ട്ട്‌ഫോണ്‍

realme-c7

റിയല്‍മി തങ്ങളുടെ സി സീരീസിലെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തിരിക്കുന്നു. ബജറ്റ് വിലയില്‍ വാങ്ങാവുന്ന ഒരു മികച്ച 5ജി സ്മാര്‍ട്ട്‌ഫോണ്‍ എന്ന നിലയ്ക്കാണ് റിയല്‍മി സി73 5ജി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. മീഡിയടെക് ഡൈമെന്‍സിറ്റി 6300 ചിപ്‌സെറ്റ് കരുത്തില്‍ എത്തിയിരിക്കുന്ന ഈ റിയല്‍മി ഫോണില്‍ 8GB വരെ വെര്‍ച്വല്‍ റാം ഫീച്ചറുകള്‍ അടക്കം റിയല്‍മി വാഗ്ദാനം ചെയ്യുന്നുണ്ട്.
മികച്ച ഫീച്ചറുകള്‍ക്ക് ഒപ്പം പൊടി, സ്പാഷ് പ്രതിരോധം എന്നിവയ്ക്കായി IP64 റേറ്റിങ്ങ് സഹിതമാണ് റിയല്‍മി ഈ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ ഈ ഫോണിന് ആര്‍മര്‍ഷെല്‍ പ്രൊട്ടക്ഷന്‍ ഉണ്ട്, MIL-STD 810H മിലിട്ടറി- ഗ്രേഡ് ഷോക്ക് റെസിസ്റ്റന്‍സ് സര്‍ട്ടിഫിക്കേഷനും ഇതിനുണ്ട്.

റിയല്‍മി C73 5G യുടെ 4GB + 64GB അടിസ്ഥാന വേരിയന്റിന് 10,499 രൂപയും 4GB + 128GB വേരിയന്റിന് 11,499 രൂപയുമാണ് യഥാര്‍ഥ വില. എന്നാല്‍ ലോഞ്ച് ഓഫറിന്റെ ഭാഗമായി ക്രെഡിറ്റ് കാര്‍ഡ് EMI-യില്‍ 500 രൂപ ഫ്‌ലാറ്റ് ഡിസ്‌കൗണ്ട് ലഭ്യമാണ്. ജേഡ് ഗ്രീന്‍, ക്രിസ്റ്റല്‍ പര്‍പ്പിള്‍, ഓണിക്‌സ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭ്യമാണ്, റിയല്‍മി വെബ്‌സൈറ്റ്, ഫ്‌ലിപ്പ്കാര്‍ട്ട്, ഓഫ്ലൈന്‍ സ്റ്റോറുകള്‍ എന്നിവ വഴി ഇത് വാങ്ങാനാകും. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് (720×1604 പിക്‌സലുകള്‍) HD+ IPS LCD സ്‌ക്രീന്‍ ആണ് ഇതിലുള്ളത്. ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 6300 6nm പ്രോസസര്‍ (2x കോര്‍ടെക്‌സ്-A76 @ 2.4GHz 6x കോര്‍ടെക്‌സ്-A55 @ 2GHz) ആണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ കരുത്ത്.

ആം മാലി-G57 MC2 ജിപിയു, 4GB LPDDR4X റാം, 8GB വരെ ഡൈനാമിക് റാം, 64GB / 128GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഈ ബജറ്റ് സ്മാര്‍ട്ട്‌ഫോണിന് മികച്ച പെര്‍ഫോമന്‍സ് ഉറപ്പാക്കാന്‍ സജ്ജീകരിച്ചിരിക്കുന്നു. ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണവുമായാണ് റിയല്‍മി സി73 5ജി എത്തിയിരിക്കുന്നത്. GALAXYCORE GC32E2 സെന്‍സറുള്ള 32MP മെയിന്‍ ക്യാമറ, f/1.8 അപ്പര്‍ച്ചര്‍, സെക്കന്‍ഡറി ക്യാമറ, LED ഫ്‌ലാഷ് എന്നിവ ഇതിലെ റിയര്‍ ക്യാമറ സജ്ജീകരണത്തില്‍ അടങ്ങുന്നു. സെല്‍ഫിക്കും മറ്റുമായി f/2.0 അപ്പര്‍ച്ചറുള്ള 8MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള realme UI 6.0 ലാണ് സി73 5ജി ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, USB ടൈപ്പ്-സി ഓഡിയോ, അള്‍ട്രാ ലീനിയര്‍ ബോട്ടം-പോര്‍ട്ടഡ് സ്പീക്കര്‍, ഹൈബ്രിഡ് ഡ്യുവല്‍ സിം (നാനോ + നാനോ / മൈക്രോ എസ്ഡി) എന്നീ ഫീച്ചറുകള്‍ ഇതിലുണ്ട്.

Ads by Google
Ads by Google
TRENDING NOW