Friday, March 13, 2026 Last Updated 4 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Jun 2025 02.35 PM

കൂടുതല്‍ സ്‌റ്റൈലിഷായി 2025 നിഞ്ച 300നെ വിപണിയില്‍ എത്തിച്ച് കവസാക്കി ; വിലയും മാറ്റങ്ങളും അറിയാം

kawasaki-

രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള നിഞ്ച പുതിയ രൂപത്തില്‍ വിപണിയിലെത്തിച്ചിരിയ്ക്കുകയാണ് കവസാക്കി. കൂടുതല്‍ സ്‌റ്റൈലിഷായാണ് പുതിയ 2025 നിഞ്ച 300 വിപണനത്തിന് എത്തിയിരിക്കുന്നത്. 3.43 ലക്ഷം രൂപ എക്സ്ഷോറൂം വിലയില്‍ പുറത്തിറക്കിയിരിക്കുന്ന ബേബി നിഞ്ചയുടെ ഡെലിവറി 2025 ജൂണ്‍ ആദ്യ വാരത്തില്‍ ആരംഭിക്കുമെന്ന ഉറപ്പും കവസാക്കി നല്‍കിയിട്ടുണ്ട്.
മൂന്നര ലക്ഷത്തോളം രൂപ മുടക്കേണ്ടി വരുന്ന സ്‌പോര്‍ട്സ് ബൈക്ക് ആയതിനാല്‍ തന്നെ 2025 നിഞ്ചക്ക് മികച്ച ചില മാറ്റങ്ങള്‍ തന്നെയാണ് ബ്രാന്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്.

ZX-6R മോഡലില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഒരു പുതിയ പ്രൊജക്ടര്‍ ഹെഡ്ലൈറ്റ്, ZX-10R പോലുള്ള വലിയ ഫ്‌ലോട്ടിംഗ് വിന്‍ഡ്സ്‌ക്രീന്‍ എന്നിവയാണ് ഇതില്‍ ശ്രദ്ധേയമായ കാര്യങ്ങള്‍. ഒപ്പം റോഡ് ഗ്രിപ്പും സ്ഥിരതയും മെച്ചപ്പെടുത്തുന്നതിനായി പരിഷ്‌ക്കരിച്ച ടയര്‍ ട്രെഡ് പാറ്റേണുകളും മോട്ടോര്‍സൈക്കിളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹാലോജന്‍ ഹെഡ്ലൈറ്റുകള്‍, ഹാലോജന്‍ ടെയില്‍ ലൈറ്റ്, ഹാലോജന്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നീ പഴയ കാര്യങ്ങളെല്ലാം ഇക്കൂടെ നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്.

'R' ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ലൈം ഗ്രീന്‍, കാന്‍ഡി ലൈം ഗ്രീന്‍, മെറ്റാലിക് മൂണ്‍ഡസ്റ്റ് ഗ്രേ എന്നീ മൂന്ന് പുതിയ കളര്‍ ഓപ്ഷനുകളിലാണ് നിഞ്ച 300 ഇനി മുതല്‍ വാങ്ങാനാവുക. മുമ്പുണ്ടായിരുന്ന അതേ 295 സിസി പാരലല്‍-ട്വിന്‍ എഞ്ചിനാണ് പുതിയ 2025 മോഡല്‍ കവസാക്കി നിഞ്ച 300 ഉപയോഗിക്കുന്നത്. ഇത് 11,000 ആര്‍പിഎമ്മില്‍ 38.8 bhp കരുത്തും 10,000 ആര്‍പിഎമ്മില്‍ പരമാവധി 26.1 Nm ടോര്‍ക്കും വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. സ്ലിപ്പര്‍ ക്ലച്ച് അസിസ്റ്റ് ഫീച്ചര്‍ സജ്ജീകരിച്ച 6-സ്പീഡ് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.

ട്യൂബുലാര്‍ ഡയമണ്ട്-ടൈപ്പ് ഫ്രെയിമിലാണ് നിഞ്ച 300 നിര്‍മിച്ചിരിക്കുന്നത്. സസ്‌പെന്‍ഷനായി മോട്ടോര്‍സൈക്കിളിന്റെ മുന്‍വശത്ത് 37 mm നീളമുള്ള ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്‍വശത്ത് മോണോഷോക്കുമാണ് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ കവസാക്കി ഒരുക്കിയിരിക്കുന്നത്. ഇവ യഥാക്രമം 120 mm, 132 mm സസ്‌പെന്‍ഷന്‍ ട്രാവലും വാഗ്ദാനം ചെയ്യുന്നുണ്ട്. ബ്രേക്കിംഗിലേക്ക് വന്നാഷ 290 mm ഫ്രണ്ട്, 220 mm റിയര്‍ പെറ്റല്‍ ഡിസ്‌ക് സജ്ജീകരണവും ഡ്യുവല്‍-ചാനല്‍ എബിഎസും വാഹനത്തിനൊപ്പം ലഭിക്കും.

Ads by Google
Ads by Google
TRENDING NOW