Friday, March 20, 2026 Last Updated 14 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 02 Jun 2025 03.53 PM

മഴ തുടരും, ആശ്വസിക്കാൻ വരട്ടേ; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, രണ്ട് നദികളിൽ പ്രളയ മുന്നറിയിപ്പ്

rivers

തിരുവനന്തപുരം: അതിതീവ്ര മഴ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ പെഴ്തൊഴിഞ്ഞെങ്കിലും വരും ദിവസങ്ങളിലും മഴയെത്തുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. അറബികടലിൽ കാലവർഷ കാറ്റ് ദുർബലമായതോടെ ശക്തമായ മഴയുണ്ടാകില്ല. എന്നാൽ അടുത്ത അഞ്ച് ദിവസം എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

നാളെയും മറ്റന്നാളും വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW