-->
സിനിമയിൽ എത്താതെ തന്നെ സെലിബ്രിറ്റികളായി മാറിയ ഒരുപാട് താരപുത്രിമാരുണ്ട്. അക്കൂട്ടത്തിൽ മുൻപന്തിയിലാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി ദിലീപ്. അച്ഛന്റെ മകൾ എന്ന പേര് അന്വർത്ഥമാക്കുന്ന മകൾ. അച്ഛne എപ്പോഴും പിന്തുണച്ച, എപ്പോഴും കൂടെ നിന്ന മകളാണ് മീനാക്ഷിയെന്ന് ദിലീപ് പലപ്പോഴും പറഞ്ഞിട്ടുണ്ട്.
പഠനം പൂർത്തിയാക്കി ഡോ. മീനാക്ഷിയായി ജോലി ചെയ്യുകയാണ് താരപുത്രിയിപ്പോൾ. പഠന സമയത്ത് സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലായിരുന്നു മീനാക്ഷി. എന്നാല്‍ ഡോക്ടറായ ശേഷം സോഷ്യൽ മീഡിയയിൽ മീനാക്ഷി ചിത്രങ്ങൾ പങ്കിടാറുണ്ട്.
ഇപ്പോഴിതാ പർപ്പിൾ കുർത്തയിൽ അതിസുന്ദരിയായ ചിത്രങ്ങൾ പങ്കിടുകയാണ് താരം. വൈറ്റ് എംബ്രോഡയറി വർക്കുള്ള പർപ്പിൾ കുർത്ത സെറ്റിൽ പിന്തിരിഞ്ഞു നിൽക്കുന്ന ചിത്രമാണ് മീനാക്ഷി ഇൻസ്റ്റാ സ്റ്റോറിയായി പങ്കിട്ടിരിക്കുന്നത്. മീനാക്ഷി അല്പം കൂടി ക്യൂട്ട് ആയിട്ടുണ്ടെന്നും, മുഖമൊക്കെ അല്പം ചബ്ബി ആയല്ലോ എന്നതടക്കമാണ് ആരാധകരുടെ കമന്റുകൾ.