Saturday, March 14, 2026 Last Updated 31 Min 49 Sec ago English Edition
Todays E paper
Ads by Google
Monday 02 Jun 2025 08.55 AM

നിലമ്പൂരില്‍ ഇന്ന് പത്രിക നല്‍കലിന്റെ തിരക്ക് ; സ്വരാജും അന്‍വറും മോഹന്‍ജോര്‍ജ്ജും സമര്‍പ്പിക്കും

uploads/news/2025/06/784222/election-ink.gif

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ മത്സരചിത്രം ഇന്ന് വ്യക്തമാകും. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം സ്വരാജും എന്‍ഡിഎ യുടെ മോഹന്‍ജോര്‍ജ്ജും തൃണമൂല്‍ കോണ്‍ഗ്രസിന്റെ പി.വി. അന്‍വറും മത്സരത്തിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഒരടി മുന്നില്‍ നില്‍ക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലേക്ക് കയറുകയാണ്.

ശനിയാഴ്ച ഷൗക്കത്ത് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് വൈകിട്ട് എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ് രാവിലെ 10.30ഓടെയാണ് പത്രിക സമര്‍പ്പിക്കുക. രാവിലെ 8ന് നിലമ്പൂര്‍ കോവിലകത്തുമുറിയില്‍ നിന്നും തിരഞ്ഞെടുപ്പ് വാഹന പ്രചാരണ പ്രകടനം നടത്തിയാകും പത്രികാസമര്‍പ്പണത്തിന് എത്തുക. പിന്നാലെ വാഹന പര്യടനം പുനരാരംഭിക്കും.

ഉച്ചക്ക് 3ന് തോണിപൊയിലില്‍ നിന്ന് പുനരാരംഭിക്കുന്ന പര്യടനം രാത്രി എട്ടിന് നെടുമുണ്ടക്കുന്ന് അവസാനിക്കും. വരും ദിവസങ്ങളില്‍ ഓരോ പഞ്ചായത്തിലും നഗരസഭയിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രത്യേക കണ്‍വെന്‍ഷനുകളും എല്‍ഡിഎഫ് സംഘടിപ്പിക്കുന്നുണ്ട്. നിലമ്പൂര്‍ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജും ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. ഉച്ചക്ക് പന്ത്രണ്ടിന് നിലമ്പൂര്‍ ജ്യോതിപ്പടിയില്‍ നിന്നും പ്രകടനമായി എത്തി 1.30യ്ക്കാണ് പത്രിക സമര്‍പ്പണം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങി നേതാക്കള്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിക്കും.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പിവി അന്‍വര്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ചന്തക്കുന്നില്‍ നിന്നും പത്ത് മണിയോടെ പ്രവര്‍ത്തകര്‍ക്ക് ഒപ്പം പ്രകടനമായി എത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനാണ് തീരുമാനം. നിലമ്പൂരില്‍ മത്സരം കടുത്തതോടെ കൂടുതല്‍ നേതാക്കളെ രംഗത്തിറക്കാന്‍ യുഡിഎഫ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യും.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഏകോപന ചുമതല പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഏറ്റെടുത്തേക്കും. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് മണ്ഡലത്തില്‍ തുടരുന്നുണ്ട്. പ്രചാരണത്തിന്റെ അവസാനഘട്ടം സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് വോട്ട് തേടാന്‍ പ്രിയങ്ക ഗാന്ധിയും മണ്ഡലത്തില്‍ എത്തിയേക്കും എന്നാണ് സൂചന.

Ads by Google
Ads by Google
LATEST NEWS
TRENDING NOW