Friday, March 13, 2026 Last Updated 31 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 01 Jun 2025 09.01 PM

സൗദിയിൽ മലയാളി വെടിയേറ്റു മരിച്ചു; കൊല്ലപ്പെട്ടത് കാസർഗോഡ് സ്വദേശി

saudii arabia
photo; representative

സൗദിയിൽ മലയാളി വെടിയേറ്റു മരിച്ചു. കാസർഗോഡ് എന്നിയാടി സ്വദേശി കുമ്പയാക്കോട് മുഹമ്മദ് ബഷീർ (42) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് വെടിയേറ്റത്. ആക്രമിച്ചത് ആര് എന്നതിൽ വ്യക്തമായിട്ടില്ല. ഈജിപ്ഷ്യൻ പൗരൻ ഇന്ന് രാവിലെ ഇദേ​ഹത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുൻപ് തന്നെ മരിച്ചിരുന്നു.

സൗദിയിലെ ബീഷക്ക് സമീപം നഗിയയിലാണ് സംഭവം. ബഷീറിന്റെ മുറിയുടെ സമീപത്ത് വെച്ചാണ് വെടിയേറ്റത്. ശബ്ദം കേട്ട് സമീപവാസികളെത്തിയപ്പോൾ ബഷീർ വെടിയേറ്റ് കിടക്കുന്നതാണ് കണ്ടത്. ബഷീർ ടാക്സി ഡ്രൈവറായിരുന്നു. വാഹനം കഴുകുന്നതിനിടെ വെടിയേറ്റെന്നാണ് വിവരം. മൃതദേഹം ബിഷയിലെ മലിക് അബ്ദുല്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW