Friday, March 13, 2026 Last Updated 1 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 01 Jun 2025 06.34 PM

‘ഡൽഹിക്ക് മുന്നിൽ തലകുനിക്കില്ല; തമിഴ്നാടിനെ ബിജെപി നിയന്ത്രണത്തിലാക്കാൻ അനുവദിക്കില്ല’; എം കെ സ്റ്റാലിൻ

mk stalin

ഡൽഹിക്ക് മുന്നിൽ തലകുനിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മധുരയിൽ നടക്കുന്ന ഡി എം കെ ജനറൽ കൗൺസിൽ യോഗത്തിൽ, എം കെ സ്റ്റാലിൻ ബിജെപി- എഐഎഡിഎംകെ സഖ്യത്തെ കടന്നാക്രമിച്ചു. എഐഎഡിഎംകെയെ ഇപിഎസ്‌ ബിജെപിയുടെ നിയന്ത്രണത്തിലാക്കിയെന്നും തമിഴ്നാടിനെയും ബിജെപി നിയന്ത്രണത്തിലാക്കാൻ ഡിഎംകെ അനുവദിക്കില്ലെന്നും സ്റ്റാലിൻ പറഞ്ഞു.

മധുരയിലെ ജനറൽ കൗൺസിൽ 2026ലെ നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തിൽ അവസാനിക്കണം. നാളെ മുതൽ ദിവസവും താൻ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ കാണുമെന്നും ചെറുപ്പക്കാർക്ക് കൂടുതൽ അവസരം നൽകുമെന്നും എം കെ സ്റ്റാലിൻ വ്യക്തമാക്കി. ചെറുപ്പകാരിലൂടെ ഊർജവും ജയവും പാർട്ടിയിൽ എത്തുമെന്ന് എംകെ സ്റ്റാലിൻ പറഞ്ഞു.

“ബിജെപി സഖ്യം തമിഴ്‌നാട്ടിൽ അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്നു. അധികാരത്തിൽ വന്നാൽ അവർ എന്തുചെയ്യുമെന്ന് ഞാൻ വിശദീകരിക്കാം. ജാതി കലാപങ്ങൾ സൃഷ്ടിച്ച് അവർ ജനങ്ങളെ ഭിന്നിപ്പിക്കും. നമ്മുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ അവർ അനുവദിക്കില്ല. പിന്തിരിപ്പൻ പ്രവർത്തനങ്ങളിൽ അവർ നമ്മളെ മുക്കിക്കൊല്ലും,” സ്റ്റാലിൻ പറഞ്ഞു. പാർട്ടിയുടെ ശക്തി അതിന്റെ വളണ്ടിയർമാരുടെ വിശ്വാസമാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW