Thursday, March 12, 2026 Last Updated 14 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 31 May 2025 01.45 PM

ജീവനക്കാരായ 3 പെണ്‍കുട്ടികളുടെ സാമ്പത്തികതട്ടിപ്പ് കൈയോടെ പിടിച്ച് ദിയ കൃഷ്ണ; ഗര്‍ഭാവസ്ഥയില്‍ തനിക്കിത് വലിയ വേദന നല്‍കിയെന്ന് താരം

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രിയാണ് ദിയ കൃഷ്ണ. എല്ലാ വിശേഷങ്ങളും അതിലൂടെ പങ്കിടാറുള്ള താരം ഇപ്പോഴിതാ സ്വന്തം ജീവനക്കാരില്‍ നിന്നും നേരിരേണ്ടി വന്ന സാമ്പത്തിക തട്ടിപ്പ് വെളിപ്പെടുത്തുകയാണ്.
Diya Krishna, Diya faced financial fraud from her own employees
Diya Krishna alleges major payment scam by former employees (Image Source: Instagram)

മലയാളികള്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും ഏറെ പരിചിതയായ താരപുത്രിയാണ് ദിയ കൃഷ്ണ. അഭിനേതാവായ കൃഷ്ണകുമാറിന്റെ മകള്‍ എന്ന നിലയിലാണ് സോഷ്യല്‍ മീഡിയയിലുടെ ദിയ ആദ്യം പ്രത്യക്ഷപ്പെട്ടതെങ്കിലും പിന്നീട് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സോഷ്യല്‍മീഡിയ താരമായി ദിയ മാറി. തന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും യാത്രകളുമടക്കം പങ്കിട്ടാണ് ദിയ സോഷ്യല്‍ മീഡിയയില്‍ തിളങ്ങിയത്.
പിന്നീട് യുട്യൂബര്‍ എന്ന ടാഗ്ലൈനിന് പുറമെ ‘ഓ ബൈ ഓസി’ എന്ന ഓണ്‍ലൈന്‍ ആഭരണ സംരംഭത്തിന്റെ ഉടമ കൂടിയായി ദിയ മാറി. ഓസി. സ്ഥാപനത്തിലൂടെ ആഭരണങ്ങളും സാരികളുമാണ് വില്‍പ്പനയ്ക്ക് എത്തിക്കുന്നുണ്ട്. ആദ്യം ഓണ്‍ലൈനായി നടന്നിരുന്ന ഈ ബിസിനസ് അടുത്തിടെയാണ് തിരുവനന്തപുരം നഗരത്തിലെ ഷോറൂമിലേക്ക് മാറ്റി.
ഇപ്പോഴിതാ തനിക്ക് ജീവനക്കാരില്‍ നിന്നും പറ്റിയ വലിയ ചതിയെ പറ്റി തുറന്നു പറഞ്ഞെത്തിയിരിക്കുകയാണ് ദിയ. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഈ വിവരം പങ്കിട്ടത്. ഒ ബൈ ഓസി എന്ന തന്റെ ഓണ്‍ലൈന്‍-ഓഫ് ലൈന്‍ സ്ഥാപനത്തിലെ ജീവനക്കാരികള്‍ക്കെതിരെയാണ് ദിയ സാമ്പത്തിക തട്ടിപ്പിന്റെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
പേയ്മെന്റുമായി ബന്ധപ്പെട്ട് വലിയ തട്ടിപ്പ് നടന്നു എന്നാണ് പരാതി. തന്റെ സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മുന്‍ ജീവനക്കാരികളായ വിനിത ജൂലിയസ്, ദിവ്യ ഫ്രാങ്ക്ലിന്‍, രാധു എന്നിവര്‍ ഒരു വര്‍ഷത്തോളമായി തട്ടിപ്പ് നടത്തുകയായിരുന്ന വിവരം ഇപ്പോഴാണ് അറിഞ്ഞതെന്നും ദിയ പറഞ്ഞു.
‘‘ഓ ബൈ ഓസി എന്ന തന്റെ ഓണ്‍ലൈന്‍ - ഓഫ്ലൈന്‍ സ്ഥാപനത്തില്‍ യഥാര്‍ത്ഥ പേയ്മെന്റ് സ്‌കാനറിന് പകരം ജീവനക്കാരികള്‍ തങ്ങളുടെ സ്വന്തം നമ്പറുകള്‍ നല്‍കി. പ്രീമിയം കസ്റ്റമേഴ്സില്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് ഇവര്‍ പ്രധാനമായും തട്ടിപ്പ് നടത്തിയത്. ഒരാളില്‍ നിന്ന് 50000 രൂപ വരെ ഇവര്‍ തട്ടിയെടുത്തിട്ടുണ്ട്. നിരവധി കസ്റ്റമേഴ്സിനെയും തന്നെയും ഇവര്‍ ഇത്തരത്തില്‍ പറ്റിച്ചിട്ടുണ്ട്. സ്‌കാനര്‍ വര്‍ക്കാകുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഇവര്‍ സാധനങ്ങള്‍ വാങ്ങിയവരോട് തങ്ങളുടെ നമ്പറുകളിലേക്ക് പണം അയക്കാന്‍ ആവശ്യപ്പെട്ടിരുന്നത്.
കൂടാതെ ഗര്‍ഭിണി കൂടിയായ തന്നെ ഈ രീതിയില്‍ വഞ്ചിക്കാന്‍ ശ്രമിച്ചത് ഏറെ വേദനിപ്പിച്ചു. ഗര്‍ഭിണിയായ ഒരു സ്ത്രീയെ ആണ് അവര്‍ ഇത്രയും നാള്‍ പറ്റിച്ചത്. ഞാന്‍ ആശുപത്രിയില്‍ ആയിരുന്ന സമയത്ത് പോലും അവര്‍ ഈ തട്ടിപ്പ് തുടര്‍ന്നു...’’ ദിയ പറഞ്ഞു.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത എന്നവണ്ണം മുന്‍ ജീവനക്കാര്‍ യഥാര്‍ത്ഥ ക്യുആര്‍ കോഡിന് പകരം സ്വന്തം നമ്പറുകള്‍ നല്‍കുന്നു എന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നുമുള്ള ഒരു സ്റ്റോറി ദിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
ഇതിന് പിന്നാലെ നിരവധി പേരാണ് പറ്റിക്കപെട്ട വിവരം പറഞ്ഞ് രംഗത്തെത്തിയത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ദിയ പങ്കുവെച്ചു. നിയമപരമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും ജീവനക്കാരികളുടെ കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പങ്കുവെക്കുമെന്നും ദിയ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW