Sunday, March 15, 2026 Last Updated 47 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 30 May 2025 03.56 PM

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ; BDJS സ്ഥാനാർഥി പ്രഖ്യാപനം നാളെ

uploads/news/2025/05/783852/1.gif
photo; representative image

മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥാനാർഥി ആരെന്ന് നാളെ അറിയാം. ബിഡിജെഎസ് ദേശീയ അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ആയിരിക്കും ഔദ്യോഗികമായി സ്ഥാനാർഥി പ്രഖ്യാപനം നടത്തുക. ബിഡിജെഎസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഗീരീഷ് മേക്കാടിനാണ് കൂടുതൽ സാധ്യത.

ബിജെപി നേതാക്കൾ ഇന്ന് നിലമ്പൂരിൽ എത്തി ബിഡിജെഎസ് നേതാക്കളുമായി കൂടികാഴ്ച്ച നടത്തും. വിദേശ യാത്രയ്ക്ക് ശേഷം ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നാളെയാണ് തിരുവനന്തപുരത്ത് എത്തുക. ബിജെപി നിർദേശപ്രകാരം ബിഡിജെഎസ് ആയിരിക്കും നിലമ്പൂരിൽ മത്സരിക്കുക.

അതേസമയം എം സ്വരാജാണ് നിലമ്പൂരിലെ എൽഡിഎഫിന്റെ സ്ഥാനാർഥി. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. നിലമ്പൂരില്‍ സിപിഐഎം മത്സരിക്കാനാണ് തീരുമാനം. എൽഡിഎഫിന് രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലം കൂടിയാണിത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW