Wednesday, March 18, 2026 Last Updated 18 Min 31 Sec ago English Edition
Todays E paper
Ads by Google
Sunday 09 Nov 2025 07.02 PM

എന്‍ഡിഎയില്‍ ഭിന്നത; തിരുവനന്തപുരത്ത് ഒറ്റയ്ക്ക് മത്സരിക്കാൻ ബിഡിജെഎസ്, നാളെ 20 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് പ്രഖ്യാപനം

uploads/news/2025/11/809961/3.gif
photo; representative image

തിരുവനന്തപുരം: തിരുവനന്തപുരത്ത് എന്‍ഡിഎയില്‍ ഭിന്നത. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ബിഡിജെഎസ്. നാളെ 20 സീറ്റിൽ സ്ഥാനാർഥികളെ നിർത്തും എന്നാണ് ബിഡിജെഎസ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് തീരുമാനം.

ബിജെപി മുന്നണി മര്യാദ പാലിച്ചില്ലെന്നാണ് ബിഡിജെഎസ് വിമര്‍ശനം. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് തീരുമാനം. ബിഡിജെഎസ് ആവശ്യപ്പെട്ട് ചില സീറ്റുകളില്‍ സ്ഥാനാര്‍ഥികളില്‍ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതാണ് ബിഡിജെഎസിനെ ചൊടിപ്പിച്ചിരിക്കുന്നത്.

കോര്‍പ്പറേഷൻ തിരഞ്ഞെടുപ്പിൽ പ്രമുഖരെ അണിനിരത്തി ബിജെപിയുടെ സ്ഥാനാർഥി പട്ടിക. മുൻ ഡി.ജി.പി ആർ. ശ്രീലേഖ ശാസ്തമംഗലത്ത് മത്സരിക്കും. ആദ്യഘട്ട പട്ടികയിൽ 67 വാർഡുകളിലെ സ്ഥാനാർഥികളെയാണ് ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത്.

ശബരീനാഥ് മത്സരിക്കുന്ന കവടിയാറിൽ ബിജെപി സ്ഥാനാർഥി ആരെന്നുള്ള കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. കവടിയാറിൽ വി വി രാജേഷിനെ സ്ഥാനാർഥിയാക്കണമെന്നായിരുന്നു വാർഡ് കമ്മിറ്റിയുടെ ആവശ്യം. എന്നാൽ വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഏതെങ്കിലും വാർഡുകൾ പരിഗണിക്കണമെന്ന് വി വി രാജേഷ് നിർദേശം മുന്നോട്ടുവെക്കുകയായിരുന്നു. വി വി രാജേഷ് കൊടുങ്ങന്നൂര്‍ വാര്‍ഡിലും മത്സരിക്കും.

കോൺഗ്രസ് വിട്ടു വന്ന പത്മിനി തോമസ് പാളയത്താണ് മത്സരിക്കുക. വി വി രാജേഷ് കൊടുങ്ങന്നൂര്‍ വാര്‍ഡിലും തമ്പാനൂരിൽ സതീഷും മത്സരിക്കും. ആദ്യ കൗൺസിലർമാരിൽ ഒരാളായ പി. അശോക് കുമാർ പേട്ടയിലും, കരുമം – ആശാനാഥ്, അമ്പലത്തറയിൽ സിമി ജ്യോതിഷ്, തിരുമല വാര്‍ഡിൽ ദേവിമ, കരമനയിൽ കരമന അജി, നേമത്ത് എംആര്‍ ഗോപൻ എന്നിവരും പേരുര്‍ക്കടയിൽ ടിഎസ് അനിൽകുമാറും കഴക്കൂട്ടത്ത് അനിൽ കഴക്കൂട്ടവുമായിരിക്കും ബിജെപി സ്ഥാനാർഥികൾ.

Ads by Google
Ads by Google
TRENDING NOW