Wednesday, March 11, 2026 Last Updated 21 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 30 May 2025 02.20 PM

RC 200 മോട്ടോര്‍സൈക്കിളിന് പുതിയ ഫീച്ചറുമായി കെടിഎം ; ഇനി മഴയും വെയിലും ഒരു പ്രശ്‌നമല്ല

inside

കെടിഎം ബ്രാന്‍ഡ് തങ്ങളുടെ 200 സെഗ്മെന്റിലെ മോട്ടോര്‍സൈക്കിളിന് പുതിയൊരു മാറ്റം കൊണ്ടു വന്നിരിയ്ക്കുകയാണ്. കെടിഎം അടുത്തിടെ RC 200 മോട്ടോര്‍സൈക്കിളിന്റെ വില ഏകദേശം 11,000 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മാറ്റം. ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ നിങ്ങളുടെ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എല്‍സിഡി ഡിസ്‌പ്ലേ ആണെങ്കില്‍ അക്ഷരങ്ങളും അക്കങ്ങളും വ്യക്തമായി കാണാന്‍ സാധിക്കാതെ വരുന്ന ഒരു പ്രശ്‌നമുണ്ട്. ഇതിന് പരിഹാരമായി ഇപ്പോള്‍ ബ്രാന്‍ഡ് കൊണ്ടുവന്നിരിക്കുന്ന മാറ്റമെന്താണെന്ന് വച്ചാല്‍ ഒരു മികച്ച TFT ഡിസ്‌പ്ലേ ആണ്.

നേരത്തെ എല്‍സിഡി ഡിസ്‌പ്ലേ ആയിരുന്നു കെടിഎം ഉപയോഗിച്ചിരുന്നത്. TFT ഡിസ്‌പ്ലേ ആകുമ്പോള്‍ വളരെ വ്യക്തമായി തന്നെ അക്ഷരങ്ങളും അക്കങ്ങളും കാണാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. പ്രത്യേകിച്ച് വെയിലുള്ള സമയത്ത് എല്‍സിഡി ഡിസ്‌പ്ലേയിലേക്ക് നോക്കിയാല്‍ കാണാന്‍ സാധിക്കില്ല. ഫെയറിംഗിലുടനീളം വലിയ 'കെടിഎം' ലെറ്ററിംഗും 'ആര്‍സി', 'റെഡി ടു റേസ്' ബാഡ്ജുകളും ഇതിന് ഊന്നല്‍ നല്‍കുന്നു. ഈ ട്രിമിന്റെ അലോയ് വീലുകള്‍ കറുപ്പ് നിറത്തിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ബ്ലൂ കളര്‍ ഓപ്ഷനില്‍ വൈബ്രന്റ് ഓറഞ്ച് വീലുകളാണ് ലഭിക്കുന്നത്. മൂന്ന് ട്രിമ്മുകളില്‍ ഏറ്റവും കുറച്ചുകാണുന്നത് കറുപ്പ് നിറത്തിലുള്ള ഓപ്ഷനാണ്. ഡിസൈന്‍ വശമാണെങ്കില്‍ റേസിംഗിന് അനുയോജ്യമായ രീതിയില്‍ അഗ്രസീവായ ഡിസൈനിംഗാണ് കെടിഎം RC 200 മോട്ടോര്‍സൈക്കിളിന് ലഭിക്കുന്നത്. എയറോഡൈനാമിക് ഫെയറിംഗ്, സ്പ്ലിറ്റ് സീറ്റുകള്‍, പ്രീമിയം ഫിനിഷ് എന്നിവ ഈ സെഗ്മെന്റിലെ ഏറ്റവും സ്‌റ്റൈലിഷ് ബൈക്കുകളില്‍ ഒന്നാക്കി കെടിഎം RC 200-നെ മാറ്റുന്നു. അതുകൊണ്ട് അത്യാവശ്യം മുതിര്‍ന്ന റൈഡര്‍മാര്‍ KTM RC 200 ഇഷ്ടപ്പെടുന്നു.

OBD-2B കംപ്ലയിന്റായ 199.5 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം 24.6 bhp പവറും 19.2 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന എഞ്ചിന്‍ 6 സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. 13.7 ലിറ്റര്‍ ഫ്യുവല്‍ ടാങ്കാണ് ഇതിന് ലഭിക്കുന്നത്. 160 കിലോഗ്രാം ആണ് കെര്‍ബ് ഭാരം. ഫ്രണ്ടില്‍ 320 mm, പിന്നില്‍ 230mm ഡിസ്‌ക് ബ്രേക്കുകള്‍ സ്റ്റോംപ്പിംഗ് ഡ്യൂട്ടി ചെയ്യുന്നു. ഡുവല്‍-ചാനല്‍ ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റവും വരുന്നുണ്ട്. WP Apex നോണ്‍-അഡ്ജസ്റ്റബിള്‍ സസ്‌പെന്‍ഷന്‍ സജ്ജീകരണമാണ് ബൈക്കില്‍ കാണാനാകുക.കെടിഎം RC 200 മോട്ടോര്‍സൈക്കിളിന് 2.32 ലക്ഷം രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.

Ads by Google
Ads by Google
TRENDING NOW