Friday, March 20, 2026 Last Updated 16 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 29 May 2025 10.56 AM

അണ്ണാ സർവകലാശാല ക്യാംപസിൽ വിദ്യാർഥിനിയെ പീഡ‍ിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: ബിരിയാണി വിൽപ്പനക്കാരനായ പ്രതി കുറ്റക്കാരൻ

guilty

ചെന്നൈ : അണ്ണാ സർവകലാശാല ക്യാംപസിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ബിരിയാണി വിൽപനക്കാരൻ ജ്ഞാനശേഖരൻ (37) കുറ്റക്കാരനാണെന്നു കോടതി. ജൂൺ 2നു ശിക്ഷ വിധിക്കും. സുഹൃത്തിനൊപ്പം ഹോസ്റ്റലിലേക്കു മടങ്ങുന്നതിനിടെ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും ദൃശ്യങ്ങൾ പകർത്തിയെന്നുമാണു കേസ്. അന്വേഷണത്തിനിടെ പ്രഥമവിവര റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തായതു വിവാദമായി. തുടർന്നു ഹൈക്കോടതി നിർദേശപ്രകാരം വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട പ്രത്യേക സംഘമാണു കേസ് അന്വേഷിച്ച് കുറ്റപത്രം നൽകിയത്. 3 മാസത്തിനുള്ളിൽ വിചാരണ നടപടികളും പൂർത്തിയാക്കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW