Friday, March 13, 2026 Last Updated 18 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 28 May 2025 05.32 PM

‘‘എന്റെ സഹനടനെ ‘വിഡ്ഢി’യെന്ന് വിളിക്കുന്നത് അംഗീകരിക്കാനാവില്ല; 32 വര്‍ഷമായി ഞങ്ങള്‍ സുഹൃത്തുക്കളാണ്...’’പരേഷ് റാവല്‍ വിഷയത്തില്‍ അക്ഷയ് കുമാര്‍

ഹേരാ ഫേരി 3 യില്‍ നിന്ന് പ്രധാന നടനായ പരേഷ് റാവല്‍ പിന്മാറിയത് വാര്‍ത്തകളില്‍ ഇടം പിടിച്ചതാണ്. ഇപ്പോഴിതാ ഈ സംഭവത്തോട് പ്രതികരിക്കുകയാണ് സിനിമയുടെ നിര്‍മ്മാതാവും നടനുമായ അക്ഷയ് കുമാര്‍.
Akshay Kumar, Paresh Rawal, Hera Pheri 3
Akshay kumar on paresh rawal controversy (Image Source: Youtube)

സിദ്ധിഖ്-ലാലിന്റെ സംവിധാനത്തില്‍ ഇറങ്ങിയ മലയാളചിത്രമായ 'റാംജിറാവു സ്പീക്കിങ്ങിന്റെ ഹിന്ദി റീമേക്കായിരുന്നു 2000 ല്‍ പുറത്തിറങ്ങിയ ‘ഹേരാ ഫേരി’. മലയാളത്തിന്റെ പ്രിയ സംവിധായകൻ പ്രിയദർശനാണ് ബോളിവുഡിൽ ഇത് സംവിധാനം ചെയ്ത് സൂപ്പർ ഹിറ്റാക്കിയത്. അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, പരേഷ് റാവല്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രത്തിന്റെ രണ്ടാംഭാഗം 2006 ലും പുറത്തിറങ്ങി. അതും സൂപ്പര്‍ ഹിറ്റായിരുന്നു. മൂന്നാംഭാഗം ഉണ്ടാവുമെന്ന് പ്രിയദര്‍ശന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഹിറ്റ് സിനിമ ഹേര ഫേരിയുടെ മൂന്നാം പതിപ്പിന്റെ ചിത്രീകരണത്തിന് തൊട്ടുമുമ്പ്, പ്രധാന അഭിനേതാക്കളിലൊരാളായ പരേഷ് റാവലിന്റെ പിൻമാറ്റം വിവാദമായി മാറി. അക്ഷയ് കുമാർ നിർമിക്കുന്ന ഹേരാ ഫേരി 3-ല്‍നിന്ന് പ്രതിഫലത്തിന്റെ ആദ്യഗഡു സ്വീകരിച്ചതിന് പിന്നാലെയാണ് പരേഷ് റാവല്‍ പിന്മാറിയത്. അക്ഷയ് കുമാറിന്റെ നിർമാണക്കമ്പനി അതിനെതിരെ വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു.
ഇപ്പോഴിതാ ഹൗസ്ഫുൾ 5 ന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ, പരേഷ് റാവൽ ഹേര ഫേരി 3 വിടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയാണ് അക്ഷയ് കുമാര്‍. ഈ സംഭവവികാസത്തെക്കുറിച്ച് സംസാരിച്ച അക്ഷയ്, ഇതൊരു ഗൗരവമേറിയ കാര്യമാണെന്ന് പറഞ്ഞു. പരേഷ് റാവല്‍ തന്റെ സുഹൃത്താണെന്നും താൻ ആരാധിക്കുന്ന നടനാണ് അദ്ദേഹമെന്നും അക്ഷയ് കുമാർ പറഞ്ഞു. പ്രശ്നത്തിന്റെ ഗൗരവം അംഗീകരിക്കുന്നതിനൊപ്പം, തന്റെ സഹനടനെ 'വിഡ്ഢി' എന്ന് ആളുകൾ വിളിച്ചതിലുള്ള നിരാശയും താരം പ്രകടിപ്പിച്ചു. ‘ഹേര ഫേരി വേണ്ടെന്നു വച്ച പരേഷ് റാവല്‍ ഒരു ‘വിഡ്ഢിയാണെന്ന്’ പൊതുജനങ്ങൾ കരുതുന്നുവെന്നാണ് റിപ്പോര്‍ട്ട് പങ്കുവച്ചത്. മാധ്യമപ്രവര്‍ത്തകന്റെ ആ വാക്കുകളെ തടഞ്ഞുനിർത്തിയാണ് അക്ഷയ് കുമാര്‍ സംസാരിച്ചത്. ‘‘എന്റെ സഹനടനെ ‘വിഡ്ഢി’ എന്ന വാക്ക് ചേര്‍ത്ത് ഉപയോഗിക്കുന്നത് എനിക്ക് ഇഷ്ടപ്പെടാത്ത കാര്യമാണെന്ന് ഞാൻ ആദ്യം നിങ്ങളോട് പറയട്ടെ. ഞാൻ ഇത് അഭിനന്ദിക്കില്ല, എനിക്കത് അംഗീകരിക്കാനാവില്ല. അത് ശരിയല്ല. കഴിഞ്ഞ 32 വർഷമായി ഞാൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഞങ്ങൾ വളരെ നല്ല സുഹൃത്തുക്കളാണ്. അദ്ദേഹം ഒരു മികച്ച നടനാണ്. ഞാൻ അദ്ദേഹത്തെ ശരിക്കും ആരാധിക്കുന്നു.
എന്തു തന്നെയായാലും, ഇത് വളരെ ഗൗരവമുള്ള വിഷയമായതിനാൽ ഇതിനെക്കുറിച്ച് സംസാരിക്കാൻ പറ്റിയ സ്ഥലമാണിതെന്ന് ഞാൻ കരുതുന്നില്ല. കോടതി കൈകാര്യം ചെയ്യാൻ പോകുന്ന വിഷയമായതിനാൽ ഞാൻ ഇതിനെക്കുറിച്ച് ഇവിടെ സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല...’’ അക്ഷയ് കുമാര്‍ പറഞ്ഞു.
പരേഷ് റാവൽ ഹേര ഫേരി 3യിൽ നിന്ന് പിന്മാറി ദിവസങ്ങൾക്ക് ശേഷം​ ആദ്യമായാണ് അക്ഷയ് തന്റെ പ്രതികരണം അറിയിച്ചത്. തന്റെ വരാനിരിക്കുന്ന കോമഡി നാടകമായ ഹൗസ്ഫുൾ 5 ന്റെ ട്രെയിലർ ലോഞ്ച് ചടങ്ങില്‍ വച്ചായിരുന്നു അക്ഷയ് യുടെ പ്രതികരണം. ചിത്രത്തില്‍ നിന്ന് പിന്മാറിയതിന് വക്കീല്‍ നോട്ടീസ് അയച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളോടാണ് അക്ഷയ് പ്രതികരിച്ചത്.

ചിത്രത്തിന്റെ പ്രൊമോ ഷൂട്ടിന് പിന്നാലെ പരേഷ് റാവല്‍ പിന്മാറുകയായിരുന്നു. പിന്നാലെ അക്ഷയ് കുമാറിന്റെ നിർമാണക്കമ്പനിയായ കേപ് ഓഫ് ഗുഡ് ഫിലിംസ് പരേഷ് റാവലിന് വക്കീല്‍ നോട്ടീസ് അയച്ചു. 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. തന്റെ അഭിഭാഷകർ പ്രശ്നത്തില്‍ ഇടപെട്ടിട്ടുണ്ടന്നും മറുപടി വായിച്ചു കഴിഞ്ഞാല്‍ എല്ലാ പ്രശ്നങ്ങളും തീരുമെന്നായിരുന്നു പരേഷ് റാവലിന്റെ പരസ്യപ്രതികരണം.

Ads by Google
Wednesday 28 May 2025 05.32 PM
Ads by Google
LATEST NEWS
TRENDING NOW