Monday, March 16, 2026 Last Updated 15 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 28 May 2025 11.16 AM

സോഷ്യല്‍ മീഡിയ ചലഞ്ചിന്റെ ഭാഗമായി ഗെയിം കളിച്ചു: ന്യൂസിലന്‍ഡില്‍ 19- കാരന് ദാരുണാന്ത്യം

game, challenge, 19, year, old, dead, new-zealand

ന്യൂസീലന്‍ഡ്: സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ട് 'ഗെയിം' കളിച്ച് ന്യൂസീലന്‍ഡില്‍ 19കാരന് ദാരുണാന്ത്യം. റഗ്ബി ശൈലിയിലുള്ള ഗെയിമിനിടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതാണ് മരണകാരണം. പാല്‍മേഴ്സ്റ്റണ്‍ നോര്‍ത്ത് നഗരത്തിലാണ് 19കാരനായ റയാന്‍ സാറ്റര്‍ത്ത് വെയ്റ്റ് മരിച്ചത്. റഗ്ബിക്ക് സമാനമായ തരത്തിലുള്ള 'റണ്‍ ഇറ്റ് സ്ട്രെയ്റ്റ് ചലഞ്ച്' എന്ന ഗെയിം ന്യൂസീലന്‍ഡിലെ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആണ്. വൈറല്‍ ഗെയിം കണ്ടതിന്റെ ആവേശത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കവേയാണ് അപകടമുണ്ടായത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ന്യൂസീലന്‍ഡ് പോലീസ് വ്യക്തമാക്കി.

കളിയുടെ രീതി റഗ്ബിക്ക് സമാനമെങ്കിലും രണ്ട് കളിക്കാര്‍ മാത്രമാണ് ഇതിലുള്ളത്-ഒരാളുടെ കയ്യില്‍ പന്തും മറ്റേയാള്‍ പന്ത് കൈവശം വച്ചിരിക്കുന്നയാളെ വീഴ്ത്താന്‍ ശ്രമിക്കുന്നയാളുമാണ്. പരസ്പരമുള്ള ഇടിയിലാണ് 19കാരന്റെ തലയ്ക്ക് ഗുരുതര പരുക്കേറ്റത്. യാതൊരു സുരക്ഷാ ഉപകരണങ്ങളുമില്ലാതെയുള്ള ഈ മത്സരം വലിയ തോതില്‍ ജനങ്ങളെ ആകര്‍ഷിച്ചിട്ടുണ്ട്. ആയിരകണക്കിന് ഡോളര്‍ സമ്മാനത്തുകയാണ് ഗെയിമിലെ ജേതാക്കള്‍ക്ക് ലഭിക്കുക. ഗുരുതരമായി പരുക്കേല്‍ക്കാന്‍ സാധ്യതയുള്ള ഗെയിം ആണിതെന്നും ഇത്തരം ഗെയിമുകളില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കണമെന്നും ന്യൂസീലന്‍ഡ് പോലീസ് ഓര്‍മപ്പെടുത്തി.

റണ്‍ ഇറ്റ് സ്‌ട്രെയ്റ്റ് ഗെയിം ഇതിനകം ഓസ്‌ട്രേലിയയിലും ന്യൂസീലന്‍ഡിലും വ്യാപകമായിട്ടുണ്ട്. പലര്‍ക്കും മത്സരത്തിനിടെ പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഗുരുതരമായ മസ്തിഷ്‌കാഘാതത്തിന് ഗെയിം കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഇത്തരം ഗെയിമുകള്‍ കര്‍ശനമായി നിയന്ത്രിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

Ads by Google
Wednesday 28 May 2025 11.16 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW