Friday, March 13, 2026 Last Updated 3 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 28 May 2025 11.49 AM

യുഡിഎഫിനെ സഹായിച്ചവരെ യുഡിഎഫ് കൈവിടില്ല ; അന്‍വറിനെ എടുക്കുമെന്ന് കെ.മുരളീധരന്‍

uploads/news/2025/05/783464/k-muraleedharan-close.gif

തിരുവനന്തപുരം : പി.വി. അന്‍വറിനെ യുഡിഎഫില്‍ എടുക്കാന്‍ നേരത്തേ തന്നെ തീരുമാനിച്ചിട്ടുള്ളതാണ്. കേന്ദ്ര അനുമതിക്കായി കാത്തിരുന്നതാണ് താമസം വരുന്നതെന്ന് കെ. മുരളീധരന്‍. പി.വി. അന്‍വര്‍ ഇന്ന് രാവിലെ വാര്‍ത്താസമ്മേളനം വിളിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണവും അനൂകൂലമാകുന്ന രീതിയിലാണ്. എന്നാല്‍ ആദ്യം അന്‍വര്‍ പിന്തുണ പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും പറഞ്ഞു.

യുഡിഎഫിനെ സഹായിച്ചവരെ യുഡിഎഫ് കൈവിടില്ല. സഹായിച്ചവരെ തിരിച്ചു സഹായിക്കുമെന്നും ആദ്യം പിന്തുണ പ്രഖ്യാപിക്കണമെന്നും എന്നാല്‍ അതില്‍ അദ്ദേഹം കണ്ടീഷന്‍ വെയ്ക്കരുതെന്നും കെ. മുരളീധരന്‍ പറഞ്ഞു. പി.വി. അന്‍വര്‍ ഒറ്റയ്ക്ക് നിന്നാല്‍ പിണറായിസത്തെ അത് സഹായിക്കുകയേയുള്ളു. പിണറായിസത്തിനെതിരേ യുഡിഎഫ് ഒറ്റക്കെട്ടായിട്ടാണ് നില്‍ക്കുന്നത്. പിണറായിസത്തെ എതിര്‍ക്കണമെങ്കില്‍ അദ്ദേഹം യുഡിഎഫിനൊപ്പം ഉണ്ടാകണം. അന്‍വറിനെ സഹകരിപ്പിച്ചു പോകുമെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിക്കുമെന്നും അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ എല്ലാം മുറപോലെ നടക്കുമെന്നും പറഞ്ഞു.

ഇന്ന് രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വി.ഡി. സതീശനും യുഡിഎഫിനും എതിരേ രൂക്ഷ വിമര്‍ശനം പി.വി. അന്‍വര്‍ നടത്തിയിരുന്നു. വി.ഡി. സതീശന്‍ തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവില്‍ ഇറക്കി ദയാവധത്തിന് വിടുകയാണെന്നും ഇനി കാലുപിടിക്കാനില്ലെന്നും പി.വി. അന്‍വര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അന്‍വറിനെ നേരില്‍ കാണാന്‍ ഒരുങ്ങുകയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും. അന്‍വറുമായി കുടിക്കാഴ്ച നടത്തി പ്രശ്‌നം പരിഹരിക്കാനാണ് തീരുമാനം. ലീഗും അന്‍വറിനെ അനാഥമാക്കി വിടരുതെന്ന നിലപാടിലാണ്.

വാര്‍ത്താസമ്മേളനം കഴിഞ്ഞതോടെ കോണ്‍ഗ്രസിലും മുതിര്‍ന്ന നേതാക്കളുടെ കൂടിയാലോചനകള്‍ നടക്കുകയാണ്. വി.ഡി. സതീശന്‍ നേതാക്കളുമായി സംസാരിക്കുകയും ചെയ്തിരിക്കുകയാണ്. യുഡിഎഫ് ഒറ്റക്കെട്ടാണ്. ആശയക്കുഴപ്പം എല്‍ഡിഎഫിനാണെന്നും മുരളീധരന്‍ പറഞ്ഞു. അന്‍വറിന്റെ നിലപാട് അന്‍വര്‍ വ്യക്തമാക്കട്ടെ എന്നും അന്‍വറിനെ എടുക്കില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ലെന്നും കെ. മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW