Tuesday, March 17, 2026 Last Updated 17 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 28 May 2025 10.58 AM

വന്‍തോതില്‍ പടര്‍ന്ന് ക്യാന്‍സര്‍: വംശനാശ ഭീഷണിയുടെ വക്കില്‍ ടാസ്മാനിയന്‍ ഡെവിള്‍

tasmanian, devil, extinction

അതിവേഗം പടരുന്ന ക്യാന്‍സര്‍ മൂലം ഓസ്‌ട്രേലിയയിലെ തെക്കന്‍ മേഖലയിലുള്ള ടാസ്മാനിയന്‍ ദ്വീപുകളിലുള്ള അപൂര്‍വജീവികളായ ടാസ്മാനിയന്‍ ഡെവിള്‍ വംശനാശ ഭീഷണി നേരിടുന്നെന്നു റിപ്പോര്‍ട്ട്. ഡെവിള്‍ ഫേഷ്യല്‍ ട്യൂമര്‍ ഡിസീസ് എന്നറിയപ്പെടുന്ന കാന്‍സര്‍ രോഗമാണ് ഈ ജീവികളെ പരുങ്ങലിലാക്കുന്നത്. സാധാരണഗതിയില്‍ കാന്‍സര്‍ രോഗങ്ങള്‍ പകരുന്നവയല്ല. എന്നാല്‍ വ്യാപനശേഷിയുള്ള ഈ കാന്‍സര്‍ പ്രശ്‌നക്കാരനാണ്. പകര്‍ന്നു കഴിഞ്ഞാല്‍ 3 മുതല്‍ 6 മാസം വരെയുള്ള കാലയളവില്‍ മരണമുണ്ടാക്കാന്‍ ഇതിനാകും. തൊണ്ണൂറുകളില്‍ ഒന്നരലക്ഷത്തോളം ടാസ്മാനിയന്‍ ഡെവിളുകള്‍ ഉണ്ടായിരുന്നെന്നാണു കണക്ക്. എന്നാല്‍ പിന്നീട് ഏകദേശം 2 പതിറ്റാണ്ടു പിന്നിട്ടപ്പോള്‍ ഇവയുടെ സംഖ്യ കാല്‍ലക്ഷം വരെയായി കുറഞ്ഞു.

ഓസ്ട്രേലിയയില്‍ കംഗാരു ഉള്‍പ്പെടെയുള്ള മൃഗങ്ങളെ മാര്‍സൂപ്പിയല്‍സ് എന്നാണു വിളിക്കുന്നത്. കുട്ടികളുണ്ടായിക്കഴിഞ്ഞാല്‍ അവയെ വയറ്റിലെ സഞ്ചിയില്‍ വഹിച്ചു നടക്കുന്നത് മാര്‍സൂപ്പിയല്‍സിന്റെ പ്രധാന ലക്ഷണമാണ്. ഇത്തരം മാര്‍സൂപ്പിയല്‍സില്‍ സസ്യഭുക്കുകളും മാംസഭുക്കുകളുമുണ്ട്. മാര്‍സൂപ്പിയല്‍സിലെ മാംസഭുക്കുകളില്‍ ഏറ്റവും വലുപ്പമുള്ളവയാണ് ടാസ്മാനിയന്‍ ഡെവിള്‍. ഒരു ചെറിയ പട്ടിക്കുട്ടിയുടെ വലുപ്പമേയുള്ളൂ ഈ ജീവികള്‍ക്ക്. നല്ല കറുത്ത രോമാവൃതമായ ശരീരം. മനുഷ്യര്‍ക്കോ കൃഷിക്കോ ഭീഷണിയല്ലെങ്കിലും അക്രമാസക്തരാണ് ഇവര്‍. താടിയെല്ലുകള്‍ക്ക് നല്ല ബലമുള്ളതിനാല്‍ ഒരു കടിക്കുതന്നെ ഇരയെ നന്നായി മുറിവേല്‍പ്പിക്കാന്‍ കഴിയും. ആദ്യകാലത്ത് ഓസ്ട്രേലിയയില്‍ എത്തിയ യൂറോപ്യന്‍ കുടിയേറ്റക്കാര്‍ ഈ ജീവികളുടെ രൂപവും ശബ്ദവും കണ്ടു പേടിക്കുന്നതു പതിവായിരുന്നു. ഇവരാണ് ചെകുത്താന്‍ എന്നര്‍ഥമുള്ള 'ഡെവിള്‍' എന്ന പേര് ഈ ജീവികള്‍ക്കു നല്‍കിയത്.

അവിടെ അവ കാല്‍ലക്ഷത്തോളമുണ്ട്. എന്നാല്‍ 3000 വര്‍ഷം മുന്‍പ് ഓസ്ട്രേലിയന്‍ വന്‍കരയില്‍ ഡെവിള്‍സ് വിഹരിച്ചിരുന്നത്രേ. തുടര്‍ന്ന് എങ്ങനെയോ അവര്‍ പൂര്‍ണമായി ദ്വീപില്‍ നിന്ന് അപ്രത്യക്ഷമായി. ടാന്‍സാനിയന്‍ ഡെവിള്‍ തിന്നുന്ന മൃഗങ്ങളെ മനുഷ്യര്‍ വന്‍ രീതിയില്‍ കൊന്നൊടുക്കിയതാകാം ഒരു കാരണം. മറ്റൊരു കാരണമായി പറയപ്പെടുന്നത് ഡിംഗോ എന്നു പേരുള്ള കാട്ടുനായ്ക്കളെയാണ്. പണ്ടേക്കു പണ്ട് ഓസ്ട്രേലിയയിലെത്തിയ ഏതോ കുടിയേറ്റഗോത്രങ്ങള്‍ക്കൊപ്പമെത്തിയ ഡിംഗോ ടാസ്മാനിയന്‍ ഡെവിള്‍സിനെ കൊന്നൊടുക്കിയത്രേ.
2020ല്‍ ഓസ്ട്രേലിയയിലെ ബാരിങ്ടന്‍ ടോപ്സ് ദേശീയോദ്യാനത്തിലേക്ക് ടാസ്മാനിയന്‍ ഡെവിള്‍ ജീവികളെ കൊണ്ടുവന്നിരുന്നു. മൂന്നു സഹസ്രാബ്ദത്തിനപ്പുറം ഒരു ജീവി തന്റെ ജന്മനാട്ടിലേക്കു തിരികെവരുന്ന കാഴ്ചയ്ക്കാണ് അന്ന് ഓസ്‌ട്രേലിയ സാക്ഷ്യം വഹിച്ചത്.

Ads by Google
Wednesday 28 May 2025 10.58 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW