Thursday, March 12, 2026 Last Updated 14 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 28 May 2025 11.01 AM

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഈ മാസം 30 ന് നടക്കും ; എല്‍ഡിഎഫിന് പി.വി. അന്‍വര്‍ വിഷയമേയല്ല

uploads/news/2025/05/783460/MV-Govindan-300-600.gif

തിരുവനന്തപുരം: പി.വി.അന്‍വര്‍ തങ്ങള്‍ക്ക് വിഷയമല്ലെന്നും അദ്ദേഹത്തിനൊപ്പം ആരും പോയിട്ടില്ലെന്നും സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി. ഗോവിന്ദന്‍. നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാറത്ഥിയെ ഈ മാസം 30 ന് പ്രഖ്യാപിക്കും.

നിലമ്പൂരിലെ ഇടതു സ്ഥാനാര്‍ത്ഥിയെ ആലോചിച്ച് തീരുമാനം എടുക്കും. യുഡിഎഫും അന്‍വറും തമ്മില്‍ തര്‍ക്കം തുടരുകയാണ്. യുഡിഎഫില്‍ വന്‍ തര്‍ക്കമാണ് നടക്കുന്നത്. മുഖത്ത് കരിവാരിത്തേക്കുന്നു എന്നാണ് അന്‍വര്‍ പറയുന്നത്. പി.വി. അന്‍വര്‍ തങ്ങള്‍ക്ക് വിഷയമേയല്ല. അന്‍വറിനൊപ്പം ഇടതുപക്ഷത്തെ ആരും പോയിട്ടുമില്ല. നിലമ്പൂരില്‍ വന്‍ വിജയം നേടും.

നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷം വന്‍ വിജയം നേടും. നിലമ്പൂര്‍ തെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞാലും പ്രശ്‌നമല്ല. സര്‍ക്കാരിനെ ജനം നന്നായി വിലയിരുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ മൂന്നാംഘട്ടവും അധികാരത്തില്‍ എത്തുമെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.

Ads by Google
Ads by Google
TRENDING NOW