Friday, March 20, 2026 Last Updated 12 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 28 May 2025 12.54 AM

ഭർതൃ വീട്ടുകാർക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; പിന്നാലെ കാണാതായ പഞ്ചായത്ത് അംഗത്തെയും പെൺമക്കളെയും കണ്ടെത്തി

uploads/news/2025/05/783387/icy-sajan.jpg

കോട്ടയം: ഏറ്റുമാനൂരില്‍നിന്നു കാണാതായ അതിരമ്പുഴ പഞ്ചായത്ത് അംഗമായ യുവതിയെയും രണ്ടു മക്കളെയും കണ്ടെത്തി. അതിരമ്പുഴ പഞ്ചായത്ത് 20-ാം വാര്‍ഡ് അംഗം ഐസി സാജന്‍, മക്കളായ അമല, അമയ എന്നിവരെയാണു കാണാതായത്.

ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഏറ്റുമാനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി. ഇവരുടെ ഫോണ്‍ ലൊക്കേഷന്‍ തൃപ്പൂണിത്തറയിലാണെന്നു കണ്ടെത്തുകയും എറണാകുളത്ത് ഇവര്‍ ഉണ്ടെന്നു കണ്ടെത്തുകയും ചെയ്തതായി ഏറ്റുമാനൂര്‍ സി.ഐ: അന്‍സില്‍ പറഞ്ഞു.

ഐസിയുടെ ഭര്‍ത്താവ് സാജന്‍ നേരത്തെ മരണമടഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന്, ഭര്‍ത്താവിന്റെ ബന്ധുക്കളില്‍നിന്നു സ്വത്ത് വീതംവച്ചു നല്‍കണമെന്നാവശ്യപ്പെട്ട് ഐസി ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കി. പരാതി കേട്ട ഏറ്റുമാനൂര്‍ പോലീസ് സ്വത്ത് വീതംവച്ച് 50 ലക്ഷം രൂപ ഐസിക്കു നല്‍കണമെന്നു നിര്‍ദേശിച്ചു. ഈ നിര്‍ദേശം പരിഗണിച്ച ബന്ധുക്കള്‍, സ്വത്ത് നല്‍കാമെന്ന് അറിയിച്ചിരുന്നു. ഇതിനിടെയാണു പോലീസിനും ബന്ധുക്കള്‍ക്കും എതിരേ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതും ഇവരെ കാണാതായതും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW