Wednesday, March 11, 2026 Last Updated 50 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 27 May 2025 06.53 PM

‘‘ഒരാൾ ഉപേക്ഷിച്ചതിനെ മറ്റൊരാൾക്ക്‌ മനോഹരമായി സ്നേഹിക്കാനും സംരക്ഷിക്കാനും കഴിയും...’’ അമേയയ്ക്കൊപ്പമുള്ള പ്രണയനിമിഷങ്ങള്‍ പങ്കിട്ട് ജിഷിന്‍ മോഹന്‍

കുടുംബപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള ജിഷിന്‍ മോഹന്‍ അടുത്തിടെയാണ് നടി അമേയ നായരെ ജീവിതത്തിലേക്ക് കൂട്ടുന്നു എന്ന് ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ അമേയയ്ക്കൊപ്പമുള്ള പ്രണയനിമിഷങ്ങള്‍ പങ്കിടുകയാണ് ജിഷിന്‍.
Jishin Mohan, Ameya nair
Jishin Mohan and ameya nair (Image Source: Instagram)

സീരിയല്‍ പ്രേമികള്‍ക്ക് വളരെ പ്രിയങ്കരനായ താരമാണ് ജിഷിൻ മോഹൻ. വില്ലന്‍ കഥാപാത്രങ്ങളടക്കം ചെയ്ത് കൈയടി നേടിയിട്ടുള്ള താരം ഒരു പ്രണയത്തിലൂടെയാണ് വരദയെ തന്റെ ജീവിതസഖിയാക്കിയത്. ഒരു മകന്‍ ജനിച്ച് ഇരുവരും വളരെ സന്തോഷപൂർവ്വമായ രീതിയില്‍ മുൻപോട്ട് പോകുന്നതിനിടെ അപ്രതീക്ഷിതമായി ഇവര്‍ വിവാഹമോചിതരാകുന്നു എന്ന് ആരാധകരെ അറിയിച്ചു. ഈ വാര്‍ത്ത ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ ഇവര്‍ രണ്ടാളും എന്തുകൊണ്ടാണ് വേര്‍പിരിഞ്ഞതെന്ന് തുറന്നു പറഞ്ഞിട്ടില്ല. ഇവര്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്ന ആശയക്കുഴപ്പത്തിലായിരുന്നു ആരാധകര്‍. എന്നാല്‍ അടുത്തിടെ ജിഷിന്‍ താന്‍ പ്രണയത്തിലാണെന്നും നടി അമേയ നായരെ ജീവിതപങ്കാളിയാക്കാന്‍ ഒരുങ്ങുന്നുവെന്നും ആരാധകരെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. അമേയയുടേതും രണ്ടാം വിവാഹമാണ്. ആദ്യബന്ധത്തില്‍ അമേയയ്ക്ക് രണ്ട് മക്കളുണ്ട്. ജിഷിനും അമേയയും ലിവിംഗ് ടുഗെതറിലാണിപ്പോള്‍. ഇരുവരും ഒരുമിച്ചുള്ള വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ അമേയയ്ക്കൊപ്പമുള്ള ഒരു റൊമാന്റിക് ഔട്ടിംഗ് വീഡിയോയാണ് ജിഷിന്‍ പങ്കുവച്ചിരിക്കുന്നത്. കപ്പലിലുള്ള യാത്രയിലാണ് താരങ്ങള്‍. പ്രണയനിമിഷങ്ങള്‍ പങ്കിടുന്ന താരങ്ങളു​ടെ വീഡിയോ ഏറ്റെടുക്കുകയാണ് ആരാധകര്‍. ‘‘ഒരാള്‍ ഉപേക്ഷിച്ചതിനെ അത്രമേല്‍ മനോഹരമായി മറ്റൊരാള്‍ക്ക് സംരക്ഷിക്കാനും സ്നേഹിക്കാനും കഴിയും...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ജിഷിന്‍ വീഡിയോ പങ്കിട്ടിരിക്കുന്നത്. അസ്തമയ സൂര്യനെ ആസ്വദിക്കുകയും തങ്ങളുടെ കൈക്കുള്ളില്‍ ഒരു ഹൃദയം തീര്‍ത്ത് സൂര്യനെ അതില്‍ ഉള്‍പ്പെടുത്തിയുള്ള ചിത്രങ്ങളും താരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. പതിവു ​പോലെ ഈ വീഡിയോയും ഏറ്റെടുക്കുകയാണ് ആരാധകര്‍.

‘എന്നും നിങ്ങള്‍ ഇതേപോലെ സന്തോഷത്തോടെ പോവട്ടെ, എന്നും ഈ സ്നേഹം അതേപോലെ മുൻപോട്ട് കാണട്ടെ...’ എന്നുമടക്കമാണ് ഇതിന് പലരും നല്‍കുന്ന കമന്റുകള്‍. ജിഷിന്റെ മകൻ വരദയ്ക്കൊപ്പമാണ് ഇപ്പോള്‍ താമസം. ഇതുവരെയും വരദ ജിഷിനുമായുള്ള വിവാഹമോചനത്തെക്കുറിച്ച്‌ ഒന്നും പറഞ്ഞിട്ടില്ല. ഇരുവരും എന്തുകൊണ്ടാണ് തമ്മില്‍ വേർപിരിഞ്ഞത് എന്ന് ആർക്കും മനസ്സിലായിട്ടില്ല. ആരെങ്കിലും കാണാൻ വേണ്ടിയാണോ ഇങ്ങനെയൊരു പോസ്റ്റ് പങ്കുവെച്ചത് എന്നും പലരും കമന്റുകളില്‍ കുറിക്കുന്നുണ്ട്.

Ads by Google
Tuesday 27 May 2025 06.53 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW