Tuesday, March 10, 2026 Last Updated 56 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 27 May 2025 02.46 PM

ഫ്രിഡ്ജില്‍ നിന്ന് വരുന്ന ഈ ദുര്‍ഗന്ധം നമുക്ക് തന്നെ മാറ്റിയെടുക്കാം

smell

ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് അടുക്കള. ഏറ്റവും വൃത്തിയായി ഇരിയ്‌ക്കേണ്ട സ്ഥലവും അടുക്കള തന്നെയാണ്. അടുക്കളയിലെ പ്രധാനപ്പെട്ട ഒരു അംഗം തന്നെയാണ് റഫ്രിജറേറ്റര്‍. എപ്പോഴും വളരെ വൃത്തിയായി സൂക്ഷിയ്ക്കേണ്ടുന്ന ഒന്നു കൂടിയാണ് ഇത്. എപ്പോഴും വൃത്തിയായി ഇരിയ്‌ക്കേണ്ടുന്ന ഫ്രിഡ്ജില്‍ നിന്ന് ദുര്‍ഗന്ധം വന്നാല്‍ അത് വളരെ പ്രശ്‌നം സൃഷ്ടിയ്ക്കുന്ന ഒന്ന് തന്നെയായിരിയ്ക്കും. ഫ്രിഡ്ജില്‍ നിന്ന് വരുന്ന ഈ ദുര്‍ഗന്ധം നമുക്ക് തന്നെ മാറ്റിയെടുക്കാവുന്നതേയുള്ളൂ. അതെങ്ങനെയെന്ന് നോക്കാം.....

* വായു കടക്കാത്ത പാത്രങ്ങള്‍ ഉപയോഗിക്കാം - ബാക്കി വരുന്ന ഭക്ഷണസാധനങ്ങള്‍ ഫ്രിജില്‍ സൂക്ഷിക്കുന്നവരാണ് നമ്മിലേറെയും. പാകം ചെയ്ത ഭക്ഷണങ്ങള്‍ വായു കടക്കാത്ത പാത്രങ്ങളിലാക്കി അടച്ചു സൂക്ഷിച്ചാല്‍ ഗന്ധം പുറത്തേയ്ക്കു വരുന്നത് തടയാന്‍ ഒരു പരിധി വരെ സഹായിക്കും. മാത്രമല്ല, കൂടുതല്‍ ദിവസം പാകം ചെയ്തവ കേടുകൂടാതെ ഇരിക്കുകയും ചെയ്യും.

* ഫ്രിഡ്ജിനുള്ളില്‍ നല്ല ഗന്ധം നിറയാന്‍ - ഫ്രിഡ്ജ് വൃത്തിയാക്കിയതിനു ശേഷം വിപണിയില്‍ വാങ്ങുവാന്‍ കിട്ടുന്ന എസന്‍ഷ്യല്‍ ഓയിലുകളില്‍ ഏതെങ്കിലുമൊരെണ്ണത്തില്‍ കോട്ടണ്‍ ബോളുകള്‍ മുക്കി ഫ്രിജില്‍ വെയ്ക്കാം. ഉദാഹരണമായി വനിലയുടെ എസന്‍സ് ഉപയോഗിക്കാം. ഫ്രിജിനുള്ളില്‍ നല്ല ഗന്ധം നിറയ്ക്കാന്‍ ഇതിലൂടെ സാധിക്കും.

* ഇടവേളകളില്ലാതെ ഫ്രിഡ്ജ് വൃത്തിയാക്കുക - സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നായതു കൊണ്ട് തന്നെ വലിയ ഇടവേളകളില്ലാതെ ഫ്രിജ് വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. നനച്ച തുണി കൊണ്ടോ ടിഷ്യൂ പേപ്പറുകള്‍ കൊണ്ടോ അല്ല തുടക്കേണ്ടത്. ഫ്രിജിനകം വൃത്തിയാക്കുന്നതിനായി ഇപ്പോള്‍ മാര്‍ക്കറ്റില്‍ ഫ്രിജ് ക്ലീനിങ് സൊല്യൂഷന്‍സ് ലഭിക്കും. അല്ലെങ്കില്‍ ഇവ വീട്ടില്‍ ഉണ്ടാക്കിയെടുക്കാം. അതിനു ഒരല്പം ബേക്കിങ് സോഡയും നാരങ്ങയും മതിയാകും. കറകളും പാടുകളുമൊക്കെ പോകാനും ഈ വഴി ഫലപ്രദമാണ്.

* വിനാഗിരി ഉപയോഗിക്കാം - വിനാഗിരിയില്‍ വെള്ളം ചേര്‍ത്ത് തിളപ്പിച്ചതിനു ശേഷം നാല് മുതല്‍ ആറു മണിക്കൂര്‍ വരെ ഫ്രിജില്‍ സൂക്ഷിക്കാം. ദുര്‍ഗന്ധങ്ങളെ മുഴുവന്‍ വലിച്ചെടുക്കാന്‍ ഈ ലായനിയ്ക്കു സാധിക്കും. ഇത് തയാറാക്കാനായി ആപ്പിള്‍ സിഡെര്‍ വിനഗര്‍ എടുക്കുകയാണെങ്കില്‍ ഫ്രിജില്‍ ആപ്പിളിന്റെ ഗന്ധം നിലനില്‍ക്കുകയും ചെയ്യും.

* ഫ്രിഡ്ജില്‍ കരുതാം കറിവേപ്പില - ഫ്രിജ് വൃത്തിയാക്കിയതിനു ശേഷം അതിനകത്തായി കറിവേപ്പില, ചെറുനാരങ്ങ, ഗ്രാമ്പൂ എന്നിവയിലേതെങ്കിലുമൊന്നു സൂക്ഷിക്കാം. ഇവയുടെ ഗന്ധം മറ്റുള്ള ദുര്‍ഗന്ധങ്ങളെക്കാളും മുകളില്‍ നില്‍ക്കുന്നതു കൊണ്ടുതന്നെ ഫ്രിജ് തുറക്കുമ്പോള്‍ ചീത്ത മണം ഉണ്ടാകുകയില്ലെന്നു മാത്രമല്ല, ചെറുപ്രാണികള്‍ ഇവയുടെ ഗന്ധത്തില്‍ നിന്നും അകന്നു നില്‍ക്കുകയും ചെയ്യും.

Ads by Google
Ads by Google
TRENDING NOW