Wednesday, March 11, 2026 Last Updated 23 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 27 May 2025 01.16 PM

ഗംഭീര ഫീച്ചറുകള്‍ ; ഇന്‍ഫിനിക്‌സ് GT 30 പ്രോ ജൂണ്‍ 3ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും

infinix-

ജൂണ്‍ 3ന് ഇന്‍ഫിനിക്‌സ്, അവരുടെ ജിടി സീരീസിലെ അടുത്ത ഗെയിമിംഗ് കേന്ദ്രീകൃത സ്മാര്‍ട്ട്‌ഫോണായ ഇന്‍ഫിനിക്‌സ് GT 30 പ്രോ (Infinix GT 30 Pro) ഇന്ത്യയില്‍ ലോഞ്ച് ചെയ്യും എന്ന് സ്ഥിരീകരിച്ചിരിക്കുന്നു. ഒരാഴ്ച മുന്‍പ് ആണ് ഇത് ആഗോള തലത്തില്‍ ലോഞ്ച് ചെയ്തത്. അതിന് പിന്നാലെയാണ് ഇന്ത്യന്‍ വിപണിയിലേക്കും ഈ സ്മാര്‍ട്ട്‌ഫോണ്‍ എത്താന്‍ ഒരുങ്ങുന്നത്. ഒരു പെര്‍ഫോമന്‍സ് സ്മാര്‍ട്ട്‌ഫോണ്‍ എന്നതിനൊപ്പം ഗെയിമിങ് സ്മാര്‍ട്ട്‌ഫോണ്‍ എന്ന നിലയിലും പേരെടുക്കാന്‍ ഉറച്ച് എത്തുന്ന ഇന്‍ഫിനിക്‌സ് GT 30 പ്രോ 520Hz-ല്‍ ഗെയിമിംഗിനായി ഷോള്‍ഡര്‍ ട്രിഗറുകള്‍ ഫീച്ചര്‍ ചെയ്യുന്ന സെഗ്മെന്റിലെ ആദ്യത്തെ ഫോണാണെന്നാണ് കമ്പനി പറയുന്നത്.

ഇന്‍-ഗെയിം കണ്‍ട്രോള്‍, ഈസി ക്യാമറ ഓപ്പറേഷന്‍, ക്വിക്ക് ആക്സസ് മീഡിയ പ്ലേബാക്ക് തുടങ്ങിയ ഫീച്ചറുകളും ഈ സ്മാര്‍ട്ട്‌ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. ആഗോള തലത്തില്‍ ലോഞ്ച് ചെയ്തതിനാല്‍ ഈ ഫോണിന്റെ ഫീച്ചറുകള്‍ ഇതിനകം ഓണ്‍?ലൈനില്‍ ലഭ്യമാണ്. എന്നാല്‍ ഇന്ത്യയില്‍ ഇതേ ഫീച്ചറുകള്‍ തന്നെയാണ് അവതരിപ്പിക്കുക എന്നകാര്യം കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതായത് ഇന്ത്യയിലേക്ക് വരാന്‍ പോകുന്ന ഈ മോഡലിന്റെ ഫീച്ചറുകള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരമുള്ള ഫീച്ചറുകള്‍ ഇവയാണ് - 144Hz റിഫ്രഷ് റേറ്റ് ഉള്ള 6.78 ഇഞ്ച് (1224×2720 പിക്‌സലുകള്‍) ഡിസ്‌പ്ലേയാണ് ഇതില്‍ ഉണ്ടാകുക. ഇതിന് 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2160Hz ഇന്‍സ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, 2304Hz PWM ഡിമ്മിംഗ്, 4500 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷന്‍ എന്നിവയും ഉണ്ട്. 3.35GHz ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 8350 അള്‍ട്ടിമേറ്റ് 5G 4nm പ്രൊസസര്‍ ആണ് ഈ ഇന്‍ഫിനിക്‌സ് ഗെലിമിങ് സ്മാര്‍ട്ട്‌ഫോണിന്റെ കരുത്ത്.

ഒപ്പം മാലി-G615 MC6 ജിപിയു, 8GB/ 12GB LPDDR5X റാം, 256GB/ 512GB UFS 4.0 സ്റ്റോറേജ് എന്നീ ഓപ്ഷനുകളും ഉണ്ട്. ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഇന്‍ഫിനിക്‌സ് ജിടി 30 പ്രോയില്‍ പ്രതീക്ഷിക്കുന്നത്. അതില്‍ f/1.89 അപ്പേര്‍ച്ചറുള്ള 108MP മെയിന്‍ ക്യാമറ, 8MP അള്‍ട്രാ-വൈഡ് ലെന്‍സ് f/2.2 അപ്പേര്‍ച്ചര്‍, ഡ്യുവല്‍ LED ഫ്‌ലാഷ് എന്നിവയുണ്ട്. സെല്‍ഫിക്കും മറ്റുമായി f/2.2 അപ്പേര്‍ച്ചറുള്ള 13MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

Ads by Google
Ads by Google
TRENDING NOW