Friday, March 13, 2026 Last Updated 3 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 27 May 2025 01.15 PM

ഗാലക്‌സി എ26 5ജി ഇപ്പോള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം

samsung-galaxy

ഈ വര്‍ഷം മാര്‍ച്ചിലാണ് ഗാലക്‌സി എ26 5ജി ലോഞ്ച് ചെയ്തത്. അന്ന് 8GB + 128GB, 8GB + 256GB എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായിരുന്നു ഈ ഫോണ്‍ എത്തിയത്. എന്നാല്‍ കഴിഞ്ഞ മാസം സാംസങ് ഒരു പുതിയ വേരിയന്റില്‍ കൂടി ഈ ഫോണ്‍ ലഭ്യമാക്കി. കുറച്ചുകൂടി കുറഞ്ഞ വിലയില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി 6GB +128GB എന്ന വേരിയന്റാണ് അവതരിപ്പിച്ചത്. സാംസങ് ഗാലക്‌സി A26 5ജിയുടെ 6GB + 128GB മോഡലിന് 23,499 രൂപയായിരുന്നു വില. 8GB + 128GB വേരിയന്റിന് 24,999 രൂപയും 8GB + 256GB വേരിയന്റിന് 27,999 രൂപയും.

എന്നാലിപ്പോള്‍ സാംസങ് വെബ്‌സൈറ്റിലും ആമസോണിലും ഇതിന്റെ അടിസ്ഥാന വേരിയന്റ് 22999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ആമസോണില്‍ സാംസങ് ഗാലക്‌സി എ26 5ജിക്ക് 2000 രൂപ ബാങ്ക് ഡിസ്‌കൗണ്ട് ലഭ്യമാണ്. അതിനാ?ല്‍ ആകെ 2500 രൂപ ഡിസ്‌കൗണ്ടിന് ശേഷം ഇപ്പോള്‍ 20999 രൂപ വിലയില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ സാധിക്കും. 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് (1080×2340 പിക്‌സലുകള്‍) FHD+ ഇന്‍ഫിനിറ്റി-യു സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാണ് ഇതില്‍ ഉള്ളത്. ഡിസ്‌പ്ലേ സുരക്ഷയ്ക്കായി കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്ലസ് പ്രൊട്ടക്ഷനും ഉണ്ട്.

ഒക്ട കോര്‍ (2.4GHz ക്വാഡ് A78 + 2GHz ക്വാഡ് A55 സിപിയുകള്‍) എക്‌സിനോസ് 1380 പ്രോസസര്‍ ആണ് ഈ സാംസങ് 5ജി ഫോണിന്റെ കരുത്ത്. f/1.8 അപ്പേര്‍ച്ചറുള്ള 50 എംപി മെയിന്‍ ക്യാമറ, OIS, f/2.2 അപ്പേര്‍ച്ചറുള്ള 8 എംപി അള്‍ട്രാ-വൈഡ് ആംഗിള്‍ ക്യാമറ, f/2.4 അപ്പേര്‍ച്ചറുള്ള 2 എംപി മാക്രോ സെന്‍സര്‍, LED ഫ്‌ലാഷ് എന്നിവ അടങ്ങുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരമാണ് ഇതില്‍ സാംസങ് സജ്ജീകരിച്ചിരിക്കുന്നത്. സെല്‍ഫിക്കും മറ്റുമായി ഫ്രണ്ടില്‍ f/2.2 അപ്പേര്‍ച്ചറുള്ള 13 എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വണ്‍ UI 7.0 ല്‍ ആണ് പ്രവര്‍ത്തനം. 6 OS വേര്‍ഷനുകളും 6 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും.

ഗ്രാഫിക്‌സിനായി മാലി-ജി68 എംപി5 ജിപിയു ഇതില്‍ ഉണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് വഴി സ്റ്റോറേജ് 2TB വരെ വര്‍ധിപ്പിക്കാനുള്ള സൗകര്യവും ഉണ്ട്. 25W ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി (ബോക്‌സില്‍ ചാര്‍ജര്‍ ഉണ്ടാകില്ല), IP67 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, 5G SA/NSA, 4G VoLTE, USB ടൈപ്പ്-C, എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍. 164x 77.5 x 7.7mm വലിപ്പവും 200 ഗ്രാം ഭാരവും ഈ ഫോണിന് ഉണ്ട്. ഓസം ബ്ലാക്ക്, ഓസം മിന്റ്, ഓസം ?വൈറ്റ്, ഓസം പീച്ച് നിറങ്ങളില്‍ വാങ്ങാനാകും.

Ads by Google
Ads by Google
TRENDING NOW