-->
ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് സ്റ്റാര്‍ട്ടപ്പ് നിര്‍മാതാക്കള്‍ ആയ ഒബെന്‍ ഇലക്ട്രിക് ഒരു ലക്ഷം രൂപയില്‍ താഴെയുള്ള വാഹനം എന്ന ലക്ഷ്യത്തോടെ 100 സിസി മോഡലിലേക്ക് പുതിയ ഒരു വണ്ടി ഇറക്കാനുള്ള ഒരുക്കത്തിലാണ്. വ്യത്യസ്ത ബാറ്ററി പായ്ക്കുകളും സവിശേഷതകളും ഉള്‍പ്പെടുത്തിക്കൊണ്ട് വൈവിധ്യമാര്‍ന്ന ഉപഭോക്തൃ മുന്‍ഗണനകള്‍ നിറവേറ്റുന്നതിനായി ഒന്നിലധികം വേരിയന്റുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യം.
ഒബെന്‍ ഇലക്ട്രിക്കില്‍, യഥാര്‍ത്ഥ ലോകത്തിലെ മൊബിലിറ്റി വെല്ലുവിളികള്‍ പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഞങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്യുന്നത്. ഞങ്ങളുടെ പുതിയ പ്ലാറ്റ്ഫോമായ O100 ഇന്ത്യയിലെ ദൈനംദിന യാത്രക്കാര്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു, കൂടാതെ ഓരോ ഇന്ത്യക്കാരനും ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ ഒരു പ്രായോഗിക യാഥാര്‍ത്ഥ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നുമാണ് ലഒബെന്‍ ഇലക്ട്രിക്കിന്റെ സിഇഒയും സ്ഥാപകയുമായ മധുമിത അഗര്‍വാള്‍ അഭിപ്രായപ്പെട്ടത്. ഒബെന്‍ ഇലക്ട്രിക്കിന്റെ ഏറെ പരിചിതമായ മോഡാണ് റോര്‍. ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളിലെ (Electric Motorcycle) ഏറ്റവും സ്‌റ്റൈലിഷായ മോഡലാണ് ഒബെന്‍ റോര്‍ (Oben Rorr EV). ആര്‍ക്കും താങ്ങാനാവുന്ന വിലയുമായി എത്തിയ വാഹനം ഇതിനോടകം യുവാക്കള്‍ക്കിടയില്‍ വലിയ ട്രെന്‍ഡായി മാറിയിട്ടുണ്ട്.
ഒബെന്‍ റോര്‍ ഈസി 2.6 kWh, 3.4 kWh, 4.4 kWh എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വിപണിയിലെത്തുന്നത്. വിലയിലേക്ക് നോക്കിയാല്‍ യഥാക്രമം 2.6 kWh പതിപ്പിന് 89,999 രൂപ, 3.4 kWh പതിപ്പിന് 1.09 ലക്ഷം രൂപ, 4.4 kWh വേരിയന്റിന് 1.19 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില നല്‍കേണ്ടി വരുന്നത്. ദൈനംദിന യാത്രകള്‍ക്ക് ഉതകുന്ന തരത്തിലാണ് ഇവിയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇനി ചാര്‍ജിംഗിന്റെ വിഷയത്തിലേക്ക് നോക്കിയാല്‍ 2.6 kWh ബാറ്ററി പായ്ക്കുള്ള പതിപ്പാണ് വാങ്ങുന്നതെങ്കില്‍ 45 മിനിറ്റ് ചാര്‍ജിംഗില്‍ 110 കിലോമീറ്റര്‍ വരെ ഓടാനുള്ള റേഞ്ച് ലഭിക്കും.