Thursday, March 12, 2026 Last Updated 48 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 27 May 2025 01.12 PM

ലെജന്‍ഡര്‍ സ്‌കൂട്ടറിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കാന്‍ ഒരുങ്ങി സീലിയോ

zelio-

സീലിയോ മൊബിലിറ്റി എന്ന ഇലക്ട്രിക് ബ്രാന്‍ഡ് പുറത്തിറക്കിയ ലെജന്‍ഡര്‍ എന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ വ്യാപകമായി പ്രശംസ നേടിയിരുന്നു. ഇപ്പോള്‍ ലെജന്‍ഡര്‍ സ്‌കൂട്ടറിന്റെ പുതുക്കിയ പതിപ്പ് 2025 ജൂലൈയില്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. മെച്ചപ്പെട്ട ഡിസൈന്‍, കൂടുതല്‍ കളര്‍ ഓപ്ഷനുകള്‍, മോഡേണ്‍ ഫീച്ചറുകള്‍ എന്നിവയുടെ സംയോജനമാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുതിയ പതിപ്പില്‍ വാഗ്ദാനം ചെയ്യാന്‍ പോകുന്നത്. കുറഞ്ഞ ചെലവില്‍ സ്‌റ്റൈലും പെര്‍ഫോമന്‍സും സമന്വയിക്കുന്ന സ്‌കൂട്ടര്‍ തേടുന്നവരെയാണ് ഇത് ലക്ഷ്യംവെക്കുന്നത്.

ഒരു 60/72V BLDC മോട്ടോര്‍ ആയിരിക്കും അപഡേറ്റഡ് സീലിയോ ലെജന്‍ഡറിന്റെ ശക്തി. ഒറ്റ ചാര്‍ജില്‍ 150 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുന്ന ബാറ്ററി പായ്ക്കായിരിക്കും ഇ-സ്‌കൂട്ടറിന് പവര്‍ നല്‍കുക. പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നതിന് 1.5 യൂണിറ്റ് വൈദ്യുതി മാത്രമേ ആവശ്യം വരികയുള്ളൂവെന്നാണ് പറയപ്പെടുന്നു. ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 25 കിലോമീറ്ററാണ് പ്രതീക്ഷിക്കുന്നത്. മോഡേണ്‍ ഗ്രാഫിക്സ്, പുതുക്കിയ ബോഡി സ്‌റ്റൈല്‍, യുവ റൈഡര്‍മാരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിടുന്ന സ്പോര്‍ട്ടി, ബോള്‍ഡ് ലുക്ക് എന്നിവ സ്‌കൂട്ടറിന് ഉണ്ടാകും.

'ലെജന്‍ഡര്‍ വളരെക്കാലമായി ഞങ്ങളുടെ പോര്‍ട്ട്ഫോളിയോയിലെ പ്രിയപ്പെട്ട വാഹനങ്ങളിലൊന്നാണ്. അതിന്റെ കാര്യക്ഷമത, വിശ്വാസ്യത, ദൈനംദിന പ്രായോഗികത എന്നിവ ഏറെ പ്രശംസിക്കപ്പെടുന്നു. കൂടുതല്‍ ധീരവും, പുതുമയുള്ളതും, ഇന്നത്തെ റൈഡര്‍മാരുടെ അഭിലാഷങ്ങളുമായി കൂടുതല്‍ ഇണങ്ങിച്ചേരുന്നതുമായ ഫെയ്സ്ലിഫ്റ്റിലൂടെ ലെജന്‍ഡര്‍ തിരിച്ചെത്തിയിരിക്കുന്നു. ഈ അപ്ഡേറ്റ് ഞങ്ങളുടെ ഉപഭോക്താക്കള്‍ കാണിച്ച വിശ്വാസത്തിനും സ്‌നേഹത്തിനുമുള്ള ആദരമാണ്' -സീലിയോ സഹസ്ഥാപകനും എംഡിയുമായ കുനാല്‍ ആര്യ പറഞ്ഞു.

Ads by Google
Ads by Google
TRENDING NOW