Friday, March 13, 2026 Last Updated 18 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 27 May 2025 10.22 AM

ആര്‍ത്തവ അവധിക്ക് അപേക്ഷിച്ച് വിദ്യാര്‍ത്ഥിനി: വസ്ത്രം അഴിച്ച് തെളിവ് കാണിക്കണമെന്ന് യൂണിവേഴ്‌സിറ്റി

chinese, university, student, remove, pants, prove, menstruation

ആര്‍ത്തവ അവധിക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥിയോട് വസ്ത്രം അഴിച്ച് തെളിവു കാണിക്കണമെന്ന് ആവശ്യപ്പെട്ട ചൈനീസ് സര്‍വകലാശാലക്കെതിരെ വ്യാപക പ്രതിഷേധം. ബെയ്ജിംഗിലെ ഒരു സ്വകാര്യ സര്‍വ്വകലാശാലയാണ് വിദ്യാര്‍ത്ഥിനിയോട് ആര്‍ത്തവം ഉണ്ടെന്ന് തെളിയിക്കാന്‍ വസ്ത്രമഴിച്ച് തെളിവ് കാണിക്കണമെന്ന് ആവശ്യപ്പെട്ടത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഗെങ്ഡാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബെയ്ജിംഗ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലാണ് സംഭവം നടന്നത്.

മെയ് 15 ന്, പേര് വെളിപ്പെടുത്താത്ത വിദ്യാര്‍ത്ഥിനി തനിക്കുണ്ടായ ദുരനുഭവം വിവരിക്കുന്ന വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. സംഭവം പുറത്തുവന്നതോടെ യൂണിവേഴ്‌സിറ്റിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. അവധി ലഭിക്കണമെങ്കില്‍ ക്യാമ്പസ് ക്ലിനിക്കില്‍ എത്തി വസ്ത്രം അഴിച്ച് പരിശോധനയ്ക്ക് വിധേയമാകണം എന്നായിരുന്നു സര്‍വകലാശാല അധികൃതര്‍ വിദ്യാര്‍ഥിനിയോട് ആവശ്യപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ വിദ്യാര്‍ഥിനി ക്യാമ്പസ് ക്ലിനിക്കിലെ ഒരു വനിതാ സ്റ്റാഫ് അംഗത്തോട് ഈ ആവശ്യത്തെ ചോദ്യം ചെയ്യുന്നതും കേള്‍ക്കാം.

ആര്‍ത്തവസമയത്ത് എല്ലാവരും അവരുടെ വസ്ത്രം അഴിച്ചുമാറ്റി തെളിവ് നല്‍കണമെന്നാണോ നിങ്ങള്‍ ആവശ്യപ്പെടുന്നത് എന്ന് വിദ്യാര്‍ത്ഥിനി ചോദിക്കുമ്പോള്‍ അതെ എന്നും ഇത് തന്റെ വ്യക്തിപരമായ നിയമമല്ലെന്നും കോളേജിന്റെ നിയമം ആണെന്നും സ്റ്റാഫ് അംഗം വ്യക്തമാക്കുന്നതുമായ സംഭാഷണ ഭാഗങ്ങളാണ് വീഡിയോയില്‍ ഉള്ളത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ഈ നിയമത്തിന്റെ രേഖാമൂലമുള്ള പകര്‍പ്പ് ആവശ്യപ്പെട്ടെങ്കിലും സ്റ്റാഫ് അംഗം അതിന് തയ്യാറാകുന്നില്ല.

സംഭവം വിവാദമായതോടെ സ്റ്റാഫ് അംഗത്തിന്റെ പ്രവൃത്തിയെ ന്യായീകരിച്ചുകൊണ്ട് യൂണിവേഴ്‌സിറ്റി ഒരു ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. യൂണിവേഴ്‌സിറ്റിയുടെ കൃത്യമായ നടപക്രമങ്ങള്‍ പാലിച്ചുകൊണ്ടാണ് സ്റ്റാഫ് പ്രവര്‍ത്തിച്ചത് എന്നായിരുന്നു ഈ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നത്. കുറച്ചുകാലമായി യൂണിവേഴ്‌സിറ്റിയില്‍ നടപ്പിലാക്കി വരുന്ന നിയമമാണ് ഇതെന്നും വിദ്യാര്‍ഥികള്‍ അവധി ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് ഇത്തരത്തില്‍ ഒരു പരിശോധന നിര്‍ബന്ധമാക്കിയത് എന്നുമാണ് സംഭവത്തില്‍ യൂണിവേഴ്‌സിറ്റിയുടെ ന്യായീകരണം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW