-->
സംസ്ഥാനത്ത് പോക്സോ കേസിൽ പ്രതികളായ 9 അധ്യാപകരെ പിരിച്ചുവിട്ടെന്നും നമ്മുടെ മക്കളെ ഉപദ്രവിക്കാൻ അനുവദിക്കില്ലെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വിശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരത്ത് പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരക്കുകയായിരന്നു മന്ത്രി. വിദ്യാഭ്യാസ വകപ്പ് കുട്ടികൾക്കൊപ്പം ഉണ്ടെനും പൊലീസും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊലീസിലൂടെയാണ് സർക്കാരിന്റെ മുഖം ജനങ്ങൾ നോക്കിക്കാണുന്നത്. ഗവൺമെന്റിന്റെ മുഖ മുദ്രയാണ് പൊലീസ് സംവിധാനം. പൊലീസിനോട് ഇണങ്ങിയുംപിണങ്ങിയും രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടുണ്ട്. ചില സംഭവവങ്ങൾ ഒഴിച്ചു നിർത്തിയാൽ പൊലീസിന്റെ പ്രവർത്തനം മികച്ചതാണെന്നിം വി ശിവൻകുട്ടി പറഞ്ഞു.