-->
മലപ്പുറം : അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ഏഴോ എട്ടോ മാസം മാത്രം ബാക്കി നില്‍ക്കേ നിലമ്പൂരില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് അനാവശ്യമാണെന്നും അനാവശ്യമായി പണം ചെലവഴിക്കാനുള്ള സാഹചര്യം എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് ഉണ്ടാക്കിയതാണെന്നും ബിജെപി അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ബിജെപി ലക്ഷ്യമിടുന്നത് മാസങ്ങള്‍ മാത്രം അകലത്തിലുള്ള പ്രാദേശിക തെരഞ്ഞെടുപ്പാണെന്നും പറഞ്ഞു.
ബിജെപി പ്രധാനമായും ലക്ഷ്യമിടുന്നത് പ്രാദേശിക തെരഞ്ഞെടുപ്പാണ്. ഏഴു മാസത്തിന് വേണ്ടി ഒരു എംഎല്‍എ യെ എടുക്കുന്നത് ഗുണകരമല്ലെന്ന് എല്‍ഡിഎഫിനും യുഡിഎഫിനും അറിയാമെന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഏഴു മാസം കൊണ്ട് ഒന്നും ചെയ്യാനും കഴിയില്ലെന്ന് അറിയാമെന്നും അതുകൊണ്ടുതന്നെ പണവും സമയും ചെലവഴിക്കുന്ന തെരഞ്ഞെടുപ്പാണെന്നും പറഞ്ഞു.
നിലമ്പൂര്‍ ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ കുടുതലുള്ള ജില്ലയാണ്. ബിജെപിയ്ക്ക് ഇവിടെ കാര്യമായ വോട്ടുകളുമില്ല. അതുകൊണ്ടു തന്നെ ഇവിടെ സമയം ചെലവഴിക്കുന്നതിനേക്കാള്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കനാണ് ബിജെപി ഒരുങ്ങുന്നത്. ബിജെപി വെറുതേ മത്സരിക്കാന്‍ വേണ്ടി സമയം ചെലവഴിക്കുന്ന പാര്‍ട്ടിയല്ല. ജയിക്കാനാണ് ബിജെപി മത്സരിക്കുന്നതെന്നും ജയിക്കാന്‍ കഴിയുന്ന മണ്ഡലങ്ങളില്‍ ശക്തമായി ഉണ്ടാകുമെന്നും പറഞ്ഞു. സ്ഥാനാര്‍ത്ഥി വേണോ എന്നത് എന്‍ഡിഎ നേതാക്കളുമായി കൂടിയാലോചിക്കുമെന്നും വ്യക്തമാക്കി.