Wednesday, March 11, 2026 Last Updated 17 Min 34 Sec ago English Edition
Todays E paper
Ads by Google
Sunday 25 May 2025 03.09 PM

ഇന്നും റിപ്പീറ്റ് വാല്യൂ സോങ്സിന്റെ രാജാവ്; എം.ജി ശ്രീകുമാറിന് പിറന്നാള്‍ ആശംസകളുമായി അഫ്‌സല്‍

afsal
photo-www.instagram.com/afsal_playback_singer_lovers/

മലയാളികളുടെ പ്രിയ ഗായകന്‍ എം.ജി ശ്രീകുമാറിന്റെ ജന്മദിനമാണിന്ന്. എംജിക്ക് പിറന്നാള്‍ ആശംസിച്ചുകൊണ്ട് ഗായകന്‍ അഫ്‌സല്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ഇന്നും റിപ്പീറ്റഡ് വാല്യൂ സോംഗ്‌സിന്റെ രാജാവ് എന്നാണ് സോഷ്യല്‍ മീഡിയാ കുറിപ്പില്‍ അദ്ദേഹം എം.ജി ശ്രീകുമാറിനെ വിശേഷിപ്പിച്ചത്.

മലയാളികളുടെ സ്വന്തം ശ്രീക്കുട്ടന്‍ ചേട്ടന് പിറന്നാള്‍ ആശംസകള്‍. ഈ ശബ്ദത്തിലൂടെ ഹൃദയങ്ങളിലേക്ക് ചേക്കേറിയ നൂറു കൂട്ടം ഗാനങ്ങളുടെ റിപ്പീറ്റഡ് വാല്യൂ ഇന്നും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. എം.ജി അണ്ണാ ആയുര്‍ ആരോഗ്യ സൗഖ്യം നേരുന്നു എന്നും അഫ്‌സല്‍ കുറിച്ചു. എം.ജി ശ്രീകുമാറിനൊപ്പമുളള ചിത്രവും അഫ്‌സല്‍ പങ്കുവെച്ചിട്ടുണ്ട്.

കല്യാണരാമന്‍ എന്ന ചിത്രത്തിലെ തിങ്കളേ പൂത്തിങ്കളേ, കങ്കാരുവിലെ ഓട്ടോക്കാരന്‍ ജോസൂട്ടിക്ക്, 2 ഹരിഹര്‍ നഗറിലെ അടവുകള്‍, ഏകാന്ത ചന്ദ്രികേ എന്നീ ഗാനങ്ങള്‍ അഫ്‌സലും എം.ജി ശ്രകുമാറും ഒരുമിച്ച് പാടിയതാണ്.

Ads by Google
Sunday 25 May 2025 03.09 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW