Wednesday, March 11, 2026 Last Updated 34 Min 17 Sec ago English Edition
Todays E paper
Ads by Google
Sunday 25 May 2025 03.03 PM

ഗൂഗിള്‍ പിക്‌സല്‍ 9 ഇപ്പോള്‍ 12000 രൂപ വിലക്കുറവില്‍ സ്വന്തമാക്കാം

google-pixel-

ഒരു പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിക്‌സല്‍ 9 സീരീസില്‍ നിന്ന് തെരഞ്ഞെടുക്കാവുന്ന മികച്ച മോഡലുകളിലൊന്നാണ് ഗൂഗിള്‍ പിക്‌സല്‍ 9. കാരണം ഈ ഫോണ്‍ ഇപ്പോള്‍ 12000 രൂപയോളം വിലക്കുറവില്‍ ഇപ്പോള്‍ സ്വന്തമാക്കാന്‍ സാധിക്കും. 12ജിബി റാമും 256 ജിബി സ്റ്റോറേജും ഉള്ള പിക്‌സല്‍ 9 ഇന്ത്യയില്‍ ലോഞ്ച് ചെയ്തത് 79,999 രൂപ വിലയിലാണ്. പിന്നീട് ഈ സ്മാര്‍ട്ട്‌ഫോണിന് ഫ്‌ലിപ്പ്കാര്‍ട്ടില്‍ ചെറുതായി വില കുറഞ്ഞു. ഇപ്പോള്‍ 5000 രൂപ ഡയറക്ട് ഡിസ്‌കൗണ്ടിന് ശേഷം 74999 രൂപ വിലയിലാണ് പിക്‌സല്‍ 9 ഫ്‌ലിപ്പ്കാര്‍ട്ടില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് കൂടാതെ 7000 രൂപ ബാങ്ക് ഡിസ്‌കൗണ്ടും ഇപ്പോള്‍ ഈ ഫോണിന് ഫ്‌ലിപ്പ്കാര്‍ട്ട് ലഭ്യമാക്കിയിട്ടുണ്ട്.

അതിനാല്‍ 67999 രൂപ പ്രാരംഭ വിലയില്‍ ഇപ്പോള്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്ന് ഈ ഫോണ്‍ വാങ്ങാനാകും. എക്‌സ്‌ചേഞ്ച് ഓഫര്‍ പ്രയോജനപ്പെടുത്തിയാല്‍ വില 50000 രൂപയില്‍ താഴെ വിലയിലേക്ക് പോലും എത്തിക്കാനാകും. പരമാവധി 3815 രൂപ വരെയാണ് നിലവില്‍ ഈ ഫോണിന് എക്‌സ്‌ചേഞ്ച് മൂല്യമായി ഫ്‌ലിപ്പ്കാര്‍ട്ട് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ എക്‌സ്‌ചേഞ്ച് നല്‍കുന്ന ഫോണിന്റെ പഴക്കം, മോഡല്‍, പ്രവര്‍ത്തനക്ഷമത എന്നിവയൊക്കെ പരിഗണിച്ച ശേഷമായിരിക്കും അന്തിമ മൂല്യം നിശ്ചയിക്കുക. ഗൂഗിളിന്റെ ജെമിനി എഐ ഫീച്ചറുകളുടെ പിന്തുണയോടെ എത്തുന്ന സ്മാര്‍ട്ട്‌ഫോണ്‍ എന്നതാണ് ഈ ഗൂഗിള്‍ പിക്‌സല്‍ ഫോണിന്റെ മുഖ്യ ആകര്‍ഷണം. ടൈറ്റന്‍ എം2 സെക്യൂരിറ്റി കോപ്രൊസസറുള്ള ഗൂഗിള്‍ ടെന്‍സര്‍ ജി4 പ്രോസസര്‍ ആണ് ഈ ഫോണിന്റെ കരുത്ത്.

120Hz റിഫ്രഷ് റേറ്റുള്ള 6.3-ഇഞ്ച് OLED സൂപ്പര്‍ ആക്ച്വ ഡിസ്‌പ്ലേ, 1,800 nits HDR ?ബ്രൈറ്റ്‌നസ്, 2,700 nits പീക്ക് ബ്രൈറ്റ്‌നസ്, ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷന്‍ എന്നിവ ഇതിലുണ്ട്. ഏഴ് വര്‍ഷത്തെ ആന്‍ഡ്രോയിഡ് അപ്ഡേറ്റുകള്‍ ഗൂഗിള്‍ ഈ ഫോണിന് വാഗ്ദാനം ചെയ്യുന്നുണ്ട് പിക്‌സല്‍ 9 റിയര്‍ ക്യാമറ സജ്ജീകരണത്തില്‍ 50എംപി പ്രൈമറി ക്യാമറ, 48എംപി അള്‍ട്രാ വൈഡ് ക്യാമറ എന്നിവ അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. ഫ്രണ്ടില്‍ 10.5എംപി സെല്‍ഫി ക്യാമറയും ഉണ്ട്. 4,700mAh ബാറ്ററി, 45W ഫാസ്റ്റ് വയര്‍ഡ് ചാര്‍ജിംഗ്, ഫാസ്റ്റ് വയര്‍ലെസ് ചാര്‍ജിംഗ്, ബാറ്ററി ഷെയര്‍ ഫീച്ചറുകളും ഈ ഫോണില്‍ ലഭ്യമാണ്.

Ads by Google
Ads by Google
TRENDING NOW