-->
15000 രൂപയില്‍ താഴെ വിലയില്‍ ഒരു മികച്ച 5ജി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടുകൊണ്ട് പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഓപ്പോ ഒരു പുതിയ ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ഓപ്പോ A3x 5G യുടെ പിന്‍ഗാമി എന്ന നിലയില്‍ ഓപ്പോ A5x 5G ആണ് അവതരിപ്പിച്ചിരിക്കുന്നത്. ഓപ്പോ A5x 5Gയുടെ 4GB+128GB വേരിയന്റിന് 13,999 രൂപയാണ് വില. എന്നാല്‍ തുടക്കത്തില്‍ ലോഞ്ച് ഓഫര്‍ പ്രയോജനപ്പെടുത്തിയാല്‍ 1000 രൂപ ഡിസ്‌കൗണ്ടില്‍ 12999 രൂപയ്ക്ക് വാങ്ങാനാകും. മിഡ്നൈറ്റ് ബ്ലൂ, ലേസര്‍ വൈറ്റ് നിറങ്ങളില്‍ ഈ ഫോണ്‍ എത്തുന്നു. മെയ് 25 മുതല്‍ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, ഓപ്പോ സ്റ്റോര്‍, പ്രധാന റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ എന്നിവ വഴി ഇത് വാങ്ങാനാകും.
120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67-ഇഞ്ച് (1604 x 720 പിക്‌സലുകള്‍) HD+ സ്‌ക്രീന്‍, 1000 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവ ഇതിലുണ്ട്. മീഡിയടെക് ഡൈമെന്‍സിറ്റി 6300 6nm പ്രൊസസര്‍ ആണ് ഈ ഫോണിന്റെ കരുത്ത്. ഇതോടൊപ്പം ARM Mali-G57 MC2@1072MHz ജിപിയുവും ഉണ്ട്. 4GB LPDDR4X റാം (4GB വരെ വെര്‍ച്വല്‍ റാം എക്‌സ്പാന്‍ഷന്‍), 128GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഈ സ്മാര്‍ട്ട്‌ഫോണിലുണ്ട്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളര്‍ OS 15 ല്‍ ആണ് പ്രവര്‍ത്തനം.
ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഓപ്പോ A5x 5Gയില്‍ ഉള്ളത്. അതില്‍ f/1.85 അപ്പേര്‍ച്ചര്‍ ഉള്ള 32MP മെയിന്‍ ക്യാമറ, LED ഫ്‌ലാഷ് എന്നിവ അടങ്ങുന്നു. സെല്‍ഫിക്കും മറ്റുമായി f/2.2 അപ്പേര്‍ച്ചര്‍ ഉള്ള 5MP ഫ്രണ്ട് ക്യാമറയും ഇതില്‍ ഉണ്ട്. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കിയിരിക്കുന്നു. മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP65 റേറ്റിങ്, ഡ്യുവല്‍ സിം, 5G NA/NSA, ഡ്യുവല്‍ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS + GLONASS, USB ടൈപ്പ്-സി, 45W SuperVOOC ഫാസ്റ്റ് ചാര്‍ജിംഗുള്ള 6000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍. 165.71×76.24×7.99mm വലിപ്പവും 193 ഗ്രാം ഭാരവും ഇതിനുണ്ട്.